വട്ടോളി: ലഹരി ഉപയോഗം തടയാനും ബോധവല്‍ക്കരണത്തിനുമായി വട്ടോളി കല്ലുള്ള പറമ്പത്ത് ഭാഗത്തെ 50
ഓളം വീട്ടുകാര്‍ കൂട്ടായ്മ രൂപവത്കരിച്ച് രംഗത്തെത്തി. ‘നമ്മള്‍ ഒന്നാണ്’ എന്ന കൂട്ടായ്മ ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. രമേശന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.പി.സജിത അധ്യക്ഷത വഹിച്ചു. കുറ്റ്യാടി സിഐ കെ.ഉണ്ണി ക്ലാസെടുത്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹേമ മോഹന്‍, ഷാജി വട്ടോളി, അജീഷ് വട്ടോളി, അഞ്ജുവിനോദ്, വി.പി. വിനോദന്‍ പ്രസംഗിച്ചു.
ലഹരിക്കെതിരെ ബോധവല്‍ക്കരണം, പ്രചാരണങ്ങള്‍, പരസ്പരമുള്ള അറിവ് പകരല്‍, ജാഗ്രത മുന്നറിയിപ്പുകള്‍
തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ കൂട്ടായ്മ തീരുമാനിച്ചു.

ലഹരിക്കെതിരെ ബോധവല്‍ക്കരണം, പ്രചാരണങ്ങള്‍, പരസ്പരമുള്ള അറിവ് പകരല്‍, ജാഗ്രത മുന്നറിയിപ്പുകള്‍
