വടകര: സംസ്‌കാരസാഹിതി വടകര നിയോജക മണ്ഡലം കമ്മിറ്റി അന്തര്‍ദേശീയ വനിതാദിനം ആചരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ അഡ്വ.സുരേഷ് കുളങ്ങരത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, എഴുത്തുകാരി ഹീര വടകര എന്നിവരെ ആദരിച്ചു. സംസ്‌കാരസാഹിതി വടകര മണ്ഡലം സെക്രട്ടറി ബിജുല്‍ ആയാടത്തില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ റീജ പറമ്പത്ത്, അജിത ചീരാംവീട്ടില്‍, പി.ടി.സത്യഭാമ, മഹിള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എം.ഷെഹനാസ്,
ഷീബ സുനില്‍, പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, ഹീര വടകര എന്നിവര്‍ പ്രസംഗിച്ചു.

