Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പന; തിരുവല്ലയില്‍ പിതാവ് പിടിയില്‍

March 8, 2025
in കേരളം
A A
മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പന; തിരുവല്ലയില്‍ പിതാവ് പിടിയില്‍
Share on FacebookShare on Twitter

പത്തനംതിട്ട: തിരുവല്ലയില്‍ പത്തുവയസുകാരനായ മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പന നടത്തുന്നയാള്‍ പിടിയില്‍. ചുമത്ര സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തിരുവല്ല പോലീസ് പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. മകന്റെ ദേഹത്ത് സെല്ലോ ടേപ്പ് ഉപയോഗിച്ച് എംഡിഎംഎ ഒട്ടിച്ചുവച്ചാണ് ഇയാള്‍ കൂടുതലായും ലഹരി വസ്തുക്കള്‍ വില്‍പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാണ് ഇയാള്‍ ഇത്തരത്തില്‍ എംഡിഎംഎ വില്‍പന നടത്തുന്നത്. ഇത്തരത്തില്‍ നിരവധി തവണ വില്‍പന നടത്തിയതായി പ്രതി സമ്മതിച്ചെന്നും തിരുവല്ല പോലീസ് പറഞ്ഞു. മകനെ പോലീസ് പരിശോധിക്കില്ലെന്ന ഉറപ്പാണ് ഇത്തരത്തില്‍ എംഡിഎംഎ വില്‍പന നടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്. മറ്റു ജോലികള്‍ ഒന്നും പോകാതിരുന്ന ഷമീറിന്റെ ഉപജീവന മാര്‍ഗം ലഹരി വില്‍പ്പനയായിരുന്നെന്നും പോലീസ് പറഞ്ഞു.

 

RECOMMENDED NEWS

ഓര്‍ക്കാട്ടേരിയില്‍ എംഡിഎംഎ വേട്ട; വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി പിടിയില്‍

ഓര്‍ക്കാട്ടേരിയില്‍ എംഡിഎംഎ വേട്ട; വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി പിടിയില്‍

3 months ago

ഇന്ന് ഇ​ടി​യോ​ടു​കൂ​ടി​യ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

1 month ago
മല്‍സ്യ ബന്ധനത്തിനിടയില്‍ ദേഹാസ്വാസ്ഥ്യം; തൊഴിലാളി മരിച്ചു

മല്‍സ്യ ബന്ധനത്തിനിടയില്‍ ദേഹാസ്വാസ്ഥ്യം; തൊഴിലാളി മരിച്ചു

6 days ago
കാല്‍പന്താണ് ലഹരി; ബീച്ച് ഫുട്‌ബോളുമായി എക്കോ കൊയിലാണ്ടി വളപ്പ്

കാല്‍പന്താണ് ലഹരി; ബീച്ച് ഫുട്‌ബോളുമായി എക്കോ കൊയിലാണ്ടി വളപ്പ്

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal