വടകര: വനിതാ ദിനത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സംഗമം ശ്രദ്ധ നേടി. വുമണ്‍ വൈബ്എന്ന പേരില്‍ വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജു ഉദ്ഘാടനം ചെയ്തു.
റൂറല്‍ ജില്ലയിലെ മുഴുവന്‍ വനിത പോലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിക്കൊണ്ട് വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. എസ്‌ഐ ജിഷ്മ വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐഎഫ്‌സി ആര്‍ കീര്‍ത്തി വിശിഷ്ട അതിഥിയായി.
പത്മശ്രീ മീനാക്ഷി ഗുരുക്കളെ ആദരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ഈ അനിതാകുമാരി മുഖ്യപ്രഭാഷണം നടത്തി. വനജ സി.പി, സുമ പി, ജമീല വി.കെ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ബിന്ദു കെ.പി സ്വാഗതവും നീതു കെ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥരുടെ കലാപരിപാടികള്‍ അരങ്ങേറി.


