Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സിപിഐ നാദാപുരം മണ്ഡലം സമ്മേളനം എടച്ചേരിയില്‍; സ്വാഗതസംഘമായി

March 7, 2025
in പ്രാദേശികം
A A
സിപിഐ നാദാപുരം മണ്ഡലം സമ്മേളനം എടച്ചേരിയില്‍; സ്വാഗതസംഘമായി
Share on FacebookShare on Twitter

എടച്ചേരി: സിപിഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള നാദാപുരം മണ്ഡലം സമ്മേളനം ഏപ്രില്‍ 26, 27 തീയ്യതികളില്‍ എടച്ചേരിയില്‍ നടക്കും. 26ന് പതാക, കൊടിമരം, ബാനര്‍ ജാഥകളുടെ സംഗമവും സിപിഐ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനവും 27 ന് പ്രതിനിധി സമ്മേളനവും നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന് എടച്ചേരിയില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ യോഗം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ രാജന്‍, മണ്ഡലം സെക്രട്ടറി എം.ടി ബാലന്‍, ജില്ലാ എക്‌സി: അംഗം രജീന്ദ്രന്‍ കപ്പള്ളി, ജില്ലാ കൗണ്‍സില്‍ അംഗം ശ്രീജിത്ത് മുടപ്പിലായി, ലോക്കല്‍ സെക്രട്ടറി ശ്രീധരന്‍ വാച്ചാല്‍, ടി സുഗതന്‍, വി.പി ശശിധരന്‍, ഷീമ വള്ളില്‍, കെ.പി സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി സി.സുരേന്ദ്രന്‍ (ചെയര്‍മാന്‍), സി.കെ ബാലന്‍, ഷീമ വള്ളില്‍, ഐ.വി ലീല (വൈസ് ചെയര്‍മാന്‍), ശ്രീധരന്‍ വാച്ചാല്‍ (ജന: കണ്‍വീനര്‍), ഇ രാജന്‍, വിമല്‍ കുമാര്‍ കണ്ണങ്കൈ, കളത്തില്‍ സുരേന്ദ്രന്‍ (കണ്‍വീനര്‍), കെ.പി സുരേന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

RECOMMENDED NEWS

റിട്ട. അധ്യാപകന്‍ നരിക്കൂട്ടുംചാല്‍ ദാമോദരക്കുറുപ്പ് അന്തരിച്ചു

റിട്ട. അധ്യാപകന്‍ നരിക്കൂട്ടുംചാല്‍ ദാമോദരക്കുറുപ്പ് അന്തരിച്ചു

4 months ago
പുറമേരി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് പത്രിക നല്‍കി

പുറമേരി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് പത്രിക നല്‍കി

4 months ago
തൂണേരിയില്‍ രാത്രികാല പരിശോധനയുമായി ആരോഗ്യവകുപ്പ്; സ്ഥാപനങ്ങള്‍ക്ക് പിഴയും നോട്ടീസും

തൂണേരിയില്‍ രാത്രികാല പരിശോധനയുമായി ആരോഗ്യവകുപ്പ്; സ്ഥാപനങ്ങള്‍ക്ക് പിഴയും നോട്ടീസും

3 months ago
ഇടുക്കിയിൽ എട്ട് വയസുകാരിയോട് ലൈംഗികാതിക്രമം; 55കാരന് 15 വർഷം കഠിനതടവ്

ഇടുക്കിയിൽ എട്ട് വയസുകാരിയോട് ലൈംഗികാതിക്രമം; 55കാരന് 15 വർഷം കഠിനതടവ്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal