കോഴിക്കോട്: നഗരത്തിൽ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി മൂന്നു
പേരെ അറസ്റ്റ് ചെയ്തു. ഡാൻസാഫ് ടീമും നടക്കാവ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ അരക്കിണർ സ്വദേശി മുനാഫിസ് (29), തൃശൂർ സ്വദേശി ധനൂപ് (26), ആലപ്പുഴ സ്വദേശി അതുല്യ റോബിൻ (24) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് 50.95 ഗ്രാം എംഡിഎംഎ പിടികൂടി. ധനൂപിനെയും അതുല്യയെയും അരയിടത്തുപാലത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് 36 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് ഇവർ പോലീസിൽ മൊഴി നൽകി.
മാവൂർ റോഡ് മൃഗാശുപത്രിക്ക് സമീപത്ത് നിന്നാണ് മുനാഫിനെ പിടികൂടിയത്. ഇയാളിൽ നിന്ന് 14.95 ഗ്രാം എംഡി
എംഎ പിടികൂടിയെന്നും എംടെക് വിദ്യാർഥിയായ ഇയാൾ ലഹരി ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നയാളാണെന്ന് പോലീസ് പറഞ്ഞു.