കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് പ്രൗഢിയോടെ തുടക്കം. രാവിലെ സി.കേശവന്‍ സ്മാരക
ടൗണ്‍ ഹാളിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ പൊളിറ്റ്ബ്യൂറോ അംഗവും കോ-ഓര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍ പതാക ഉയര്‍ത്തി. സ്വാഗത സംഘം ചെയര്‍മാന്‍ കെ.എന്‍.ബാലഗോപാല്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍ താല്‍ക്കാലിക അധ്യക്ഷനായി.
കോര്‍പറേറ്റ്-ഹിന്ദുത്വ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ബദല്‍ വികസന പാതയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍
മുന്നേറുന്നു. ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരെ മതനിരപേക്ഷ ചേരിയില്‍ നിന്ന് പൊരുതുകയുമാണ് കേരളം. രാജ്യത്ത് തീവ്രവലതുപക്ഷ ഭരണം അടിച്ചേല്‍പ്പിക്കുകയാണ് മോദി സര്‍ക്കാര്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപി വര്‍ഗീയവിദ്വേഷ പ്രചാരണം വഴി ധ്രുവീകരണം ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്.
നവ ഫാസിസ്റ്റ് പ്രവണതകള്‍ ശക്തിപ്പെട്ടു വരുന്നു. ഫാസിസത്തിലേയ്ക്കുള്ള പോക്ക് തടയാന്‍ വിശാലമായ ഐക്യനിര ഉയര്‍ന്നുവരണം. ഇതില്‍ സിപിഐ എം നിലപാട് സുസ്ഥിരവും സുവ്യക്തവുമാണ്. ബിജെപിക്കെതിരായ പോരാട്ടത്തില്‍ സിപിഎമ്മിന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ആവശ്യമില്ല. കഴിഞ്ഞ സമ്മേളനത്തിനു ശേഷം സംസ്ഥാനത്ത് രക്തസാക്ഷികളായ ആറ് പേരുടെയും ജീവനെടുത്തത് ആര്‍എസ്എസ്- ബിജെപിക്കാരാണ്. ബിജെപിയെ ചെറുക്കുന്നത് സിപിഎമ്മാണെന്നതിന് വേറെ തെളിവു വേണോ – പ്രകാശ് കാരാട്ട് ചോദിച്ചു.
പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ‘നവകേരളത്തിനുള്ള പുതുവഴികള്‍ ‘ വികസനരേഖ അവതരിപ്പിക്കും. ഞായര്‍ ഉച്ചയ്ക്കാണ് പ്രതിനിധി സമ്മേളനം സമാപിക്കുക. ശേഷം ചുവപ്പുസേനാമാര്‍ച്ചും ബഹുജനറാലിയും പൊതുസമ്മേളനവും നടക്കും.