അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ വനിത ഓവര്‍സിയറെ പ്ലാന്‍ ക്ലര്‍ക്കിന്റെ ചുമതല
വഹിക്കുന്നയാള്‍ അപമാനിച്ച സംഭവത്തില്‍ എല്‍ഡിഎഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. ഇദ്ദേഹത്തെ സംരക്ഷിക്കാനാണ് പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച ജീവനക്കാരന്റെ പേരില്‍ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ
സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി.
എ.ടി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പി.ശ്രീധരന്‍, കെ.എ.സുരേന്ദ്രന്‍, പി.കെ.സുജിത്ത്, കെ.പി.പ്രമോദ്, ടി.കെ.ജയരാജന്‍, മുബാസ് കല്ലേരി, പ്രമോദ് മാട്ടാണ്ടി എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ എം.പി.ബാബു സ്വാഗതം പറഞ്ഞു.