വടകര: ലോകനാര്‍കാവ് ക്ഷേത്ര ഭൂമിയിലെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ നടത്തിപ്പിനും ലേല
നടപടികള്‍ക്കും ഹൈക്കോടതിയുടെ സ്റ്റേ. ചെമ്പൈ സംഗീത മണ്ഡപത്തില്‍ പൊതുപരിപാടി നടത്തിയതിലും ഹൈക്കോടതി ഇടപെടലുണ്ടായി. ക്ഷേത്രഭൂമിയിലെ ചെമ്പൈ സംഗീത മണ്ഡപം ക്ഷേത്രാനുബന്ധ ചടങ്ങുകള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്ര ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ടുറിസം സംബന്ധമായ ഫ്‌ളക്‌സ് ബോര്‍ഡ് നീക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിനാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വഴിയോര വിശ്രമകേന്ദ്രത്തിന്റെ നടത്തിപ്പ് സംബന്ധമായ ലേല നടപടികള്‍ ഒരു മാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ക്ഷേത്ര
പരിസരത്ത് നിര്‍മിച്ച വിശ്രമ കേന്ദ്രം ക്ഷേത്ര മാനേജ്മെന്റിന്റെ നിയന്ത്രണത്തിലായിരിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണ് പ്രവര്‍ത്തിക്കേണ്ടത്. ഭക്തരുടെ പ്രയോജനത്തിനായിരിക്കണം വിശ്രമകേന്ദ്രത്തിന്റെ പരിപാലനമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു
മലബാര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി, ലോകനാര്‍കാവ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍, ട്രസ്റ്റിബോര്‍ഡ്, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്/ സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കി ലോകനാര്‍കാവിലെ ഹിന്ദു ഐക്യവേദി നേതാവ് കെ.വി.ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.