Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കുന്നുമ്മലില്‍ എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധന; നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടികൂടി

March 4, 2025
in പ്രാദേശികം
A A
കുന്നുമ്മലില്‍ എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധന; നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടികൂടി
Share on FacebookShare on Twitter

കക്കട്ടില്‍: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളില്‍ പഞ്ചായത്ത് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. കുളങ്ങരത്ത്, കക്കട്ടില്‍ ടൗണുകളിലെ കൂള്‍ബാറുകള്‍, ബേക്കറികള്‍, പലചരക്കു സ്ഥാപനങ്ങള്‍, ചിക്കന്‍ സ്റ്റാളുകള്‍ വിദ്യാലയങ്ങള്‍ , കാറ്ററിംഗ് സ്ഥാപനങ്ങള്‍, വര്‍ക് ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
മൂന്നു സ്ഥാപനങ്ങളില്‍ നിന്നു നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു. പേപ്പര്‍ കപ്പുകള്‍ തുടങ്ങി നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി ഫൈന്‍ ഈടാക്കി. പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍
പ്രവര്‍ത്തിക്കുന്ന സഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി. 17 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17,500 രൂപ വിവിധ വകുപ്പുകളിലായി പിഴ ചുമത്തി. പരിശോധന തുടരുമെന്നും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു
എന്‍ഫോഴ്‌സ്മെന്റ് ടീം അംഗങ്ങളായ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്, ഹെഡ് ക്ലാര്‍ക്ക് പി.പി.മുരളിധരന്‍, സീനിയര്‍ ക്ലാര്‍ക്ക് പി.കെ.ബാബു, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീജയ എന്നിവരടങ്ങിയ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ 10 മാസങ്ങളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് 13,5000/ രൂപ പിഴ ഈടാക്കിയതായി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

 

 

RECOMMENDED NEWS

ബോണറ്റിലും കാരിയറിലും വിദ്യാര്‍ഥികളെ കയറ്റി കോളജ്‌ഡേ ആഘോഷം; ലോറി പോലീസ് കസ്റ്റഡിയില്‍

ബോണറ്റിലും കാരിയറിലും വിദ്യാര്‍ഥികളെ കയറ്റി കോളജ്‌ഡേ ആഘോഷം; ലോറി പോലീസ് കസ്റ്റഡിയില്‍

2 months ago
യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകം; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടിയില്‍

യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകം; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടിയില്‍

3 weeks ago
കുന്നുമ്മല്‍ മുന്‍ എഇഒ മൊയ്തു അന്തരിച്ചു

കുന്നുമ്മല്‍ മുന്‍ എഇഒ മൊയ്തു അന്തരിച്ചു

1 month ago
നെയ്യമൃത് വ്രതം ആരംഭിച്ചു

നെയ്യമൃത് വ്രതം ആരംഭിച്ചു

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal