നാദാപുരം: മാഹിയില്‍ നിന്ന് കടത്തിയ മദ്യവുമായി രണ്ട് പേര്‍ അറസ്റ്റില്‍. വിലങ്ങാട് അടുപ്പില്‍ ഉന്നതിയിലെ
ജയസൂര്യ (28), വെസ്റ്റ് ബംഗാള്‍ സ്വദേശി സുബിര്‍ ദാസ് (25) എന്നിവരെയാണ് നാദാപുരം എസ്‌ഐ എം.പി.വിഷ്ണു അറസ്റ്റ് ചെയ്തത്. നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ കായപ്പനച്ചിയിലെ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. സുബിര്‍ ദാസില്‍ നിന്ന് 500 എംഎല്ലിന്റെ 11 കുപ്പി മദ്യവും ജയസൂര്യയില്‍ നിന്ന് 500 എംഎല്ലിന്റെ
18 കുപ്പി മദ്യവും പിടികൂടി. വിലങ്ങാട് അടുപ്പില്‍, കെട്ടില്‍ ഉന്നതികളില്‍ വില്‍പനക്കായി കൊണ്ട് പോവുകയായിരുന്നു മദ്യമെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

