കുറ്റ്യാടി: നവോത്ഥാന നായകനും എം ഐ യു പി സ്കൂൾ സ്ഥാപകനുമായ എം അബ്ദുല്ലക്കുട്ടി മൗലവിയുടെയും സ്കൂളിലെ പ്രഥമ പ്രധാനധ്യപകൻ പി കുഞ്ഞികണ്ണകുറുപ്പിൻ്റെയും സ്മരണാർത്ഥം എരുവച്ചേരി മറിയം മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ അധ്യാപക അവാർഡുകൾ കുറ്റ്യാടി എം ഐ യു പി സ്കൂൾ പ്രധാനാധ്യാപകൻ ഇ അശ്റഫും നിട്ടൂർ എൽ പി സ്കൂൾ അധ്യാപകൻ പി പി ദിനേശനും അർഹരായി. പതിനായിരം രൂപയും
പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന അവാർഡ് ഫിബ്രുവരി പതിനെട്ട് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കുറ്റ്യാടിയിൽ വെച്ച് കെ മുരളിധരൻ എം പി സമർപ്പിക്കും.
കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ മുഖ്യാതിഥിയായിരിക്കും. ട്രസ്റ്റ് ചെയർമാൻ ഡോ: കെ. മൊയ്തു അധ്യക്ഷത വഹിക്കും. കുന്നുമ്മൽ ഉപജില്ലയിലെ മികച്ച പ്രൈമറി അധ്യാപകർക്കാണ് ഈ വർഷം അവാർഡ് ഏർപ്പെടുത്തിയത്. കെ ടി സൂപ്പി, പി കെ നവാസ്, പി കെ സുരേഷ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.