അരൂര്‍: കോണ്‍ഗ്രസ് നേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന അരൂര്‍ പത്മനാഭന്‍ വിട പറഞ്ഞിട്ട്
11 വര്‍ഷം. ഇന്ന് അനുസ്മരണ പരിപാടികള്‍ നടക്കും.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി വ്യക്തിബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു അരൂര്‍ പത്മനാഭന്‍. മുന്‍ എംപി കെ പി.ഉണ്ണികൃഷ്ണന്‍, പരേതരായ മന്ത്രി എ.സി.ഷണ്‍മുഖദാസ്, സി.എച്ച്.ഹരിദാസ് എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ഇടക്കാലത്ത് വേര്‍ പിരിഞ്ഞ് കോണ്‍ഗ്രസ് എസില്‍ എത്തിയിരുന്നുവെങ്കിലും പിന്നിട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി.
മേപ്പയൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് മണ്ഡലം തോറും കാല്‍ നടയായി സ്ഥാനാര്‍ഥി പര്യടനത്തിന്
തുടക്കം കുറിച്ചത് അരൂരായിരൂന്നു.
നിരവധി പേര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആനുകൂല്യങ്ങള്‍ വാങ്ങി കൊടുക്കാന്‍ പത്മനാഭന്‍ മുമ്പിലുണ്ടായിരുന്നു. നിരവധി സാംസ്‌കാരിക പരിപാടികളും നിറഞ്ഞ് നിന്നു. കാവ്യ ആസ്വാദകനായ അദ്ദേഹം കവിയും കോണ്‍ഗ്രസ് നേതാവുമായ കടമേരി ബാലകൃഷ്ണനോടൊപ്പം നിരവധി സാംസ്‌കാരിക വേദിയില്‍ നിറഞ്ഞു നിന്നു. അരൂര്‍ അര്‍ബ്ബന്‍ ബാങ്കിന്റെ പ്രസിഡന്റ് കൂടിയായിരുന്ന പത്മനാഭന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ
പരിപാടിയില്‍ പങ്കെടുത്തു തിരിച്ചുവരുന്നതിനിടയില്‍ കോഴിക്കോട്ട് വാഹനാപകടത്തില്‍പെടുകയായിരുന്നു. അരൂര്‍ പപ്പേട്ടന്‍ എന്ന ചുരുക്ക പേരാണ് എല്ലാവരും വിളിക്കാറ്. അദ്ദേഹത്തെ അനുസ്മരിക്കാന്‍ പുറമേരി
മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് കാലത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ ഒത്തുചേരുകയാണ്. ശവകൂടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടക്കും. അദ്ദേഹത്തിന് ഉചിതമായ സ്മാരക നിര്‍മിക്കാനാ, അദ്ദേഹത്തിന്റെ പേരില്‍ എന്തെങ്കിലും സ്ഥാപനങ്ങള്‍ ഉയര്‍ത്താനോ കഴിഞ്ഞോ എന്നത് ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. കുടുംബ സ്‌നേഹി കൂടിയായ ഇദ്ദേഹം ‘ ചേമ്പറ്റ കുടുംബ കൂട്ടായ്മയ്ക്കും രൂപം നല്‍കി,
-ആനന്ദന്‍ എലിയാറ