Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആശാവര്‍ക്കര്‍മാരുടെ സമരം തകര്‍ക്കാമെന്നത് വ്യാമോഹം മാത്രം: കെ.മുരളിധരന്‍

March 3, 2025
in പ്രാദേശികം
A A
ആശാവര്‍ക്കര്‍മാരുടെ സമരം തകര്‍ക്കാമെന്നത് വ്യാമോഹം മാത്രം: കെ.മുരളിധരന്‍
Share on FacebookShare on Twitter

കോഴിക്കോട്: പന്തല്‍ പൊളിച്ചും ബദല്‍ സമരം നടത്തിയും സമരം നയിക്കുന്നവരെ അധിക്ഷേപിച്ചും സെക്രട്ടറിയേറ്റിന് മുമ്പില്‍ ദിവസങ്ങളോളമായി ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് മുന്‍ എംപി കെ.മുരളീധരന്‍ പറഞ്ഞു.
വര്‍ധിത വീര്യത്തോടെ സമരം മുന്നോട്ട് പോകുമെന്നും ഇതിന് കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടപ്പിച്ച് ഡിസിസിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന് മുമ്പില്‍ നടന്ന ഐക്യദാര്‍ഡ്യ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസി. അഡ്വ.കെ.പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
കെ രാഘവന്‍ എംപി, കെപിസിസി സെക്രട്ടറിമാരായ കെ.ജയന്ത്, പി.എം.നിയാസ്, രാഷ്ട്രീയ കാര്യസമിതി അംഗം എന്‍.സുബ്രമണ്യന്‍, മുന്‍
ഡിസിസി പ്രസി. കെ.സി.അബു, മഹിളാ കോണ്‍ പ്രസി. ഗൗരി, ഡിസിസി ഭാരവാഹികളായ പി.എം.അബ്ദുറഹ്‌മാന്‍,
രാജേഷ് കീഴരിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡിസിസി ഭാരവാഹികളായ നിജേഷ് അരവിന്ദ്, വിനോദ് പടനിലം, ബാബു ഒഞ്ചിയം,
ഹബിബ് തമ്പി, ഷാജിര്‍, ബീനീഷ് കുമാര്‍ മുതലായവര്‍ നേതൃത്വം നല്‍കി. ബ്ലോക്ക്, മണ്ഡലം, ബൂത്ത്, മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളും സദസില്‍
അണിനിരന്നു.

 

RECOMMENDED NEWS

വിലങ്ങാടേക്ക് മാഹി മദ്യകടത്ത്; പേരോട് രണ്ടുപേര്‍ അറസ്റ്റില്‍

വിലങ്ങാടേക്ക് മാഹി മദ്യകടത്ത്; പേരോട് രണ്ടുപേര്‍ അറസ്റ്റില്‍

2 months ago
ഒലിപ്പില്‍ കുളങ്ങരത്ത് മീത്തല്‍ മാതു അന്തരിച്ചു

ഒലിപ്പില്‍ കുളങ്ങരത്ത് മീത്തല്‍ മാതു അന്തരിച്ചു

6 days ago
ഇനി യാത്ര എളുപ്പം; റോഡ് തുറന്നു

ഇനി യാത്ര എളുപ്പം; റോഡ് തുറന്നു

4 months ago
പാ​പ്പി​നി​ശേ​രി​യിലെ പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു

കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് 12 വയസുകാരി; പാപ്പിനിശേരിയിലേത് ഞെട്ടിക്കുന്ന വിവരം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal