വടകര: കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ട്
അഞ്ച് മണിയോടെ മുക്കാളിയിലെ വസതിയിലെത്തിയാണ് സുധാകരന്‍ മുല്ലപ്പള്ളിയെ കണ്ടത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎല്‍എ, ജനറല്‍ സെക്രട്ടറി കെ. ജയന്ത്, ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
