ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് നഗറിന് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗം വഴി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച പദ്ധതിക്കാണ് ഭരണാനുമതി. വീടുകളുടെ പുനരുദ്ധാരണം, സാംസ്‌കാരിക നിലയം, റോഡ്, കിണര്‍ പുനരുദ്ധാരണം എന്നിവക്കാണ്
ഭരണാനുമതി ലഭിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ടാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി വഴിയായിരിക്കും പ്രവൃത്തിയുടെ നിര്‍വഹണം നടത്തുക. സാങ്കേതിക അനുമതി ലഭ്യമായതിനു ശേഷം കരാര്‍ നടപടികളിലേക്ക് കടക്കും എന്ന് എംഎല്‍എ കെ.പി കുഞ്ഞമ്മത് കുട്ടി പറഞ്ഞു. മുന്‍ പട്ടികജാതി വികസന
മന്ത്രി ശ്രീ.കെ രാധാകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. തുടര്‍ന്ന് നിലവിലെ പട്ടികജാതി വികസന മന്ത്രി ഒ.ആര്‍ കേളു, പദ്ധതിക്ക് ഭരണാനുമതി ലഭിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.