Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കോട്ടയത്ത് നാലുവയസുകാരന്‍ കഴിച്ച ചോക്‌ളേറ്റില്‍ ലഹരിയുടെ അംശം

March 1, 2025
in കേരളം
A A
കോട്ടയത്ത് നാലുവയസുകാരന്‍ കഴിച്ച ചോക്‌ളേറ്റില്‍ ലഹരിയുടെ അംശം
Share on FacebookShare on Twitter

കോട്ടയം: കോട്ടയത്ത് നാലുവയസുകാരന്‍ കഴിച്ച ചോക്‌ളേറ്റില്‍ ലഹരി മരുന്ന് കലര്‍ന്നായി സംശയം. മണര്‍കാട് സ്വദേശിയായ കുട്ടിയ്ക്ക് മിഠായി കഴിച്ചയുടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് ഇത്തരമൊരു സംശയത്തിന് ഇടയാക്കിയത്. കുട്ടി ആശുപത്രിയില്‍ ചികിത്സ തേടുകയും അവിടെ നടത്തിയ പരിശോധനയില്‍ ലഹരിയുടെ അംശം കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി.

കഴിഞ്ഞ മാസം 17നാണ് കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. സ്‌കൂള്‍ വിട്ട് വന്ന കുട്ടി ദീര്‍ഘനേരം ഉറങ്ങുകയും തനിക്ക് ക്ഷീണമാണെന്ന് മാതാപിതാക്കളെ അറിയിക്കുകയുമായിരുന്നു. തനിക്ക് ഒരു ചോക്‌ളേറ്റ് കഴിച്ചപ്പോള്‍ മുതലാണ് ഉറക്കം വരാന്‍ തുടങ്ങിയതെന്ന് കുട്ടി തന്നെയാണ് മാതാപിതാക്കളെ അറിയിച്ചത്. സ്‌കൂളില്‍ നിന്നാണ് മിഠായി കിട്ടിയതെന്ന് കുട്ടി പറഞ്ഞു. മേശപ്പുറത്തിരുന്ന് കിട്ടിയ മിഠായി താന്‍ കഴിച്ചതാണെന്നും കുട്ടി പറഞ്ഞു. ആരോ കഴിച്ചശേഷം പാതി ഒടിച്ച് വച്ച ചോക്‌ളേറ്റാണ് താനെടുത്തതെന്നും അത് കഴിച്ചപ്പോള്‍ മുതലാണ് ക്ഷീണം തുടങ്ങിയതെന്നും കുട്ടി പറഞ്ഞു.

ബെൻസോഡായാപെൻസിന്റെ അംശമാണ് കുട്ടിയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. ഉറക്കമില്ലായ്മ അടക്കമുള്ള രോഗാവസ്ഥയ്ക്ക് നൽകുന്ന മരുന്നാണ് ബെൻസോഡായാപെൻസ്. ചിലർ ലഹരിക്കായും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. പക്ഷേ കുട്ടി കഴിച്ച ചോക്‌ലേറ്റിൽ ഇതിന്റെ അംശം എങ്ങനെ വന്നെന്നത് ഇപ്പോഴും അവ്യക്തമാണ്. ക്ലാസ് മുറിയിൽ എങ്ങനെ ചോക്‌ലേറ്റ് എത്തിയെന്ന് അറിയില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. കുട്ടി ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ട് വരുന്നെയുള്ളു.

സംഭവത്തില്‍  അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ചോക്‌ളേറ്റിന്റെ കവര്‍ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

RECOMMENDED NEWS

അഖിലേന്ത്യാ വോളി: ആവേശമായി മിനിമാരത്തോണ്‍

അഖിലേന്ത്യാ വോളി: ആവേശമായി മിനിമാരത്തോണ്‍

2 months ago
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

5 months ago

ഇരു വൃക്കകളും തകരാറിലായ സജിത്തിനെ സഹായിക്കാൻ കമ്മിറ്റിയുമായി നാട്ടുകാർ രംഗത്ത്

5 months ago
വടകര സ്വദേശിയായ വിദ്യാര്‍ഥിനി അമേരിക്കയില്‍ കാറപകത്തില്‍ മരിച്ചു

വടകര സ്വദേശിയായ വിദ്യാര്‍ഥിനി അമേരിക്കയില്‍ കാറപകത്തില്‍ മരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal