നാദാപുരം: വെള്ളിയോടങ്കണ്ടി മുക്ക് മുതല്‍ കുണ്ട്യംവീട്ടില് മന്ദമ്പത്ത് വരെ നീണ്ടു നില്ക്കുന്ന റോഡ് യാഥാര്‍ഥ്യമായി. ഇയ്യങ്കോട്ടുകാരുടെ ഏറെ കാലത്തെ ആഗ്രഹമാണ് സഫലമായത്.
കാലമിത്രയും മണ്‍റോഡ് മാത്രമായി കിടന്ന ഈ ഇടവഴി ഇരു സൈഡും വീതി കൂട്ടി ടാറിംഗ് നടത്തുകയായിരുന്നു. ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മിച്ചത്.

റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനമായ സി.കെ.നാസര്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനചടങ്ങില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ധാരാളം പേര് പങ്കെടുത്തു. വലിയാണ്ടി ഹമീദ്, ഷഹീര്‍ മുറിച്ചാണ്ടി, അബു ഹാജി കാപ്പാറോട്ട്, ടിവി മുഹമ്മദ്, കോടുകണ്ടി മൊയ്തു, ആര്.അമ്മദ്, കെ.വി.കുഞ്ഞാലി ഹാജി, പി.കെ.ഹാരിസ്, മാണിക്കോത്ത് അസീസ് എന്നിവര്‍ സംസാരിച്ചു.
