വനിതകള്‍ക്കായി നടത്തിയ പാചക മത്സരം കൈയ്യടി നേടി. വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. മുരളി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് എം. ബാലകൃഷ്ണന്‍ ആധ്യക്ഷ്യത വഹിച്ചു. മുഖ്യാതിഥിയും പാചക വിദഗ്ധനുമായ അബ്ദുള്‍ സക്കീര്‍ പാചകക്ലാസെടുക്കുകയും മത്സരം വിലയിരുത്തുകയും ചെയ്തു.
മത്സരത്തില്‍ പായസ ഇനങ്ങളില്‍ ഷീബ, നജ്മ, വനജ, സ്നേക്‌സ് ഇനങ്ങളില്‍ റഹ്‌മത്ത്, ഹഫ്‌സത്ത്, ഷെര്‍ളി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഇവര്‍ക്ക് മുഖ്യാതിഥി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ കെ.പി വാസു, പാലോളി ഇസ്മയില്‍, ബാലന്‍ സൗഗതം, കെ.എം ദാമോദരന്‍, പെരണ്ടച്ചേരി കുഞ്ഞബ്ദുള്ള , ടി.കെ അബ്ദുള്‍ അസീസ്, രാഖി, രേഖ. ഉഷ, ആനിഷ പാലോളി, സി.കെ ഗീത തുടങ്ങിയവര്‍ സംസാരിച്ചു മുഹസിന പാലോളി, ഷീബ വെളുത്ത പറമ്പത്ത് എന്നിവര്‍ ഗാനാലാപനം നടത്തി. സെക്രട്ടറി ഷറഫുദ്ദീന്‍ കൈതയില്‍ സ്വാഗതവും ട്രഷറര്‍ പി.കെ.പവിത്രന്‍ നന്ദിയും പറഞ്ഞു.