വടകര: വടകര നഗരസഭയുടെ വികസന മുരടിപ്പിനും കെടുകാര്യസ്ഥതക്കും എതിരെ യുഡിഎഫ്-ആര്‍എംപിഐ
നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. അഞ്ചുവിളക്ക് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിനു ശേഷം പുതിയ സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.
വടകരയില്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ ബിഒടി കെട്ടിടത്തില്‍ പത്തുവര്‍ഷമായിട്ടും ഒരു കട മുറി പോലും തുറക്കാന്‍ കഴിഞ്ഞോ എന്ന് അദ്ദേഹം ചോദിച്ചു. സമഗ്ര അഴുക്കുചാല്‍ പദ്ധതി വടകരയ്ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞോ, കരിമ്പന പാലത്തുകാരുടെ ദുരിതത്തിന് വല്ല പരിഹാരവും ഉണ്ടാക്കിയോ-നിജേഷ് അരവിന്ദ് ചോദിച്ചു. എന്ത് നേട്ടമാണ് നിങ്ങള്‍ മുന്നോട്ട് വെച്ചത്.
കോടതിയുണ്ട് വടകരയില്‍. അത് നേരത്തെയുള്ളതാണ്. കോട്ടപ്പറമ്പും ഉണ്ട്. അതും നേരത്തെയുള്ളതാണ്. പുതുതായി വടകരയ്ക്ക് കിട്ടിയ ലിങ്ക് റോഡ് ചേര റോഡായി ആര്‍ക്കും പ്രയോജനമില്ലാതെ കിടക്കുന്നു-അദ്ദേഹം കുറ്റപ്പെടുത്തി.
എം.ഫൈസല്‍ അധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ സെക്രട്ടറി കെ.കെ.നവാസ്, കോട്ടയില്‍ രാധാകൃഷ്ണന്‍, എ.പി. ഷാജിത്ത്, എന്‍.പി.അബ്ദുള്ള ഹാജി, സതീശന്‍ കുരിയാടി, പി.എസ്.രഞ്ജിത്ത് കുമാര്‍, എം.പി.അബ്ദുള്‍ കരീം, വി.കെ.അസീസ്, പി.മുസ്തഫ, വി.കെ. പ്രേമന്‍, വി.എം.വിനു. സുധീഷ്, പി.കെ.സി.റഷീദ് എന്നിവര്‍ പ്രസംഗിച്ചു.