നരിപ്പറ്റ: സെക്രട്ടറയേറ്റ് നടയിലെ ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു കോണ്‍ഗ്രസ് നരിപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ടോത്ത് കുനിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. എം.കുഞ്ഞിക്കണ്ണന്‍, പി.കെ പ്രസാദ്, കോയ്യാന്‍ ഭാസ്‌ക്കരന്‍, ഹരിപ്രസാദ്, അഖില്‍ ടി അനീഷ്, ആര്‍.കെ.എം.നാണു, സി.ഹമീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.