ട്രസ്റ്റിന് ആസ്ഥാനമന്ദിരം പണിയുന്നു. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം നാലിന് പേരാക്കൂലില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ പ്രദേശത്തെ കിടപ്പു രോഗികളെ കേന്ദ്രീകരിച്ചാണ് ദയയുടെ പ്രവര്‍ത്തനം. ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനു പുറമെ രോഗികളെ വീട്ടില്‍ ചെന്ന് പചരിക്കല്‍, മരുന്ന് വിതരണം എന്നിവയുമുണ്ട്. ഇതോടൊപ്പം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.
പതിനഞ്ചു വര്‍ഷമായി വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ദയക്ക് സി.വി.അബ്ദുള്ള സൗജന്യമായി നല്‍കിയ സ്ഥലത്താണ് കെട്ടിടം പണിയുന്നത്. ക്ലിനിക്ക്, ഓഫീസ്, ക്ലാസ്‌റൂം, ലൈബ്രറി എന്നിവ അടങ്ങിയതാണ് ആസ്ഥാന മന്ദിരം. പ്രവൃത്തി ഉദ്ഘാടന് ചടങ്ങില്‍ കെ.കെ.രമ എംഎല്‍എ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ദയ പ്രസിഡന്‌റ് റസാഖ് കല്ലേരി, ട്രഷറര്‍ പൊയില്‍ കുഞ്ഞമ്മദ്, മൊയ്തു പറമ്പത്ത്, ബഷീര്‍ കൂറ്റേരി എന്നിവര്‍ സംബന്ധിച്ചു.