
വടകര: രണ്ട് സ്ത്രീകളെ ഉപദ്രവിച്ച കേസില്‍ പ്രതി പിടിയില്‍. ചെമ്മരത്തൂര്‍ രയരം കുനിയില്‍ അനീഷിനെയാണ് (46) രണ്ടു മാസത്തിനു ശേഷം വടകര പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് പതിനേഴിനാണ് കേസിനാസ്പദ സംഭവങ്ങള്‍. വൈകുന്നേരത്തോടെ ഒരു വീട്ടിലെത്തിയ പ്രതി വരാന്തയില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയോട് മോശമായി പെരുമാറി. മറ്റൊരു വീട്ടിലെത്തിയ ഇയാള്‍ സ്ത്രീയെ ഉപദ്രവിച്ചു. സംഭവത്തില്‍ രണ്ടുപേരും പോലീസില്‍ പരാതി നല്‍കി. ഇതിനിടെ പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് വടകര പോലീസ് അറസ്റ്റ് ചെയ്ത ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ മജിസ്‌ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
















