Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

തിരുവനന്തപുരം കൂട്ടക്കൊല: പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതായി സൂചന

February 25, 2025
in കേരളം
A A
നാട്ടില്‍ സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്ന് അഫാന്റെ പിതാവ്; പ്രതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി
Share on FacebookShare on Twitter

തിരുവനന്തപുരം: കേരളത്തെ നടുക്കിയ തിരുവനന്തപുരത്തെ കൂട്ടക്കൊല കേസിലെ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയില്‍ സൂചന. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന്‌ പോലീസ് അറിയിച്ചു. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്രതിയുള്ള​ത്. ഇ​യാ​ൾ അ​സ്വ​സ്ഥ​ത കാ​ണു​ക്കു​ന്നു​ണ്ടെ​ന്നും ചി​കി​ത്സ​യോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്വഭാവം പ്രതിക്കുണ്ട്. ഇയാളുടെ മാനസിക നില പരിശോധിക്കും. എ​ലി​വി​ഷം ക​ഴി​ച്ചു എ​ന്ന് മൊ​ഴി ഉ​ള്ള​തി​നാ​ൽ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്. ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണെ​ന്നും നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അഞ്ച് പേരെയും പ്രതി കൊന്നത് ചുറ്റിക കൊണ്ട് അടിച്ചെന്നാണ്  പ്രാഥമിക നിഗമനം. എല്ലാവര്‍ക്കും തലയില്‍ അടിയേറ്റ ക്ഷതം ഉണ്ടെന്ന് പോലീസ് അറിയിച്ചു.  കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് പ്ര​തി ക്രൂ​ര​കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ആ​റ് മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് അ​ഞ്ച് കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​ത്.
മാല പണയം വച്ച് പൈസ വാങ്ങിയെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വെഞ്ഞാറമൂട്ടിലെ പണമിടപാട് സ്ഥാപനത്തില്‍ അഫാന്‍ ഇടപാട് നടത്തിയിട്ടുണ്ട്. മൃതദേഹം കിടന്ന സ്ഥലത്ത് 500 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. അഫാന്‍ പിതൃസഹോദരന്‍ ലത്തീഫിനെ 20 ഓളം അടി അടിച്ചു എന്നാണ് പ്രാഥമിക കണ്ടെത്തല്‍. പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കാന്‍ വേണ്ടിയാണ് ലത്തീഫ് ഇന്നലെ അഫാന്റെ വീട്ടിലെത്തിയത്. കുടംബത്തില്‍ എന്ത് പ്രശ്‌നം
വന്നാലും സംസാരിക്കുന്നത് ലത്തീഫിന്റെ സാന്നിധ്യത്തിലാണ്. ഇതിന്റെ വൈരാഗ്യത്തിലാകാം ലത്തീഫിന്റെ കൊലപാതകമെന്നാണ് പോലീസ് കരുതുന്നത്. പിതാവിന്റെ ഉമ്മയെ കൊലപ്പെടുത്തിയത് പണത്തിന് വേണ്ടിയാണെന്നും പോലീസ് പറയുന്നു. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ.

 

 

RECOMMENDED NEWS

പറവകളെ പരിപാലിക്കാം; മണ്‍പാത്രം വിതരണം ചെയ്തു

പറവകളെ പരിപാലിക്കാം; മണ്‍പാത്രം വിതരണം ചെയ്തു

2 months ago

ഇന്ന് ഇ​ടി​യോ​ടു​കൂ​ടി​യ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

1 month ago
വായനശാലകള്‍ സമൂഹത്തിലെ വിളക്കുകള്‍: പി.കെ.പാറക്കടവ്

വായനശാലകള്‍ സമൂഹത്തിലെ വിളക്കുകള്‍: പി.കെ.പാറക്കടവ്

2 months ago

ഓർക്കാട്ടേരി കണിയാം കുനി ഇബ്രാഹിം അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal