മണിയൂരിന് ‘ഹരിതപൂര്‍വം’ എന്ന പേരില്‍ ജനകീയ യാത്രയയപ്പ് നല്‍കി. പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് സെന്റ് ആന്റണീസ് യുപി സ്‌കൂളില്‍ നടന്ന പരിപാടി തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് വടയക്കണ്ടി നാരായണന്‍ അധ്യക്ഷനായി.
വൃക്ഷത്തൈകള്‍ നല്‍കിക്കൊണ്ട് വൃക്ഷാദരം, ഗാനം ആലപിച്ചുകൊണ്ട് സംഗീതാദരം, കവിത അവതരിപ്പിച്ചുകൊണ്ട് കാവ്യാദരം, പുഷ്പങ്ങള്‍ നല്‍കിക്കൊണ്ട് പുഷ്പാദരം തുടങ്ങി വ്യത്യസ്തമായ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി യാത്രയയപ്പ്. മനോജിന്റെ ഔദ്യോഗിക ജീവിതത്തിലെ സംഭവങ്ങള്‍ വിവരിക്കുന്ന കൈപ്പുസ്തകം സിറ്റി എഇഒ കെ.വി.മൃദുല പ്രകാശനം ചെയ്തു. വടയക്കണ്ടി നാരായണന്‍ രചിച്ച് ഡോ. ദീപ്നാ അരവിന്ദ് സംഗീതം നല്‍കി ആലപിച്ച മനോജിനെ കുറിച്ചുള്ള ഗാനത്തിന് കലാമണ്ഡലം പ്രശോഭ് രംഗവിഷ്‌കാരം നല്‍കി.
മാലിന്യമുക്ത നവകേരളം ജില്ലാ കോഡിനേറ്റര്‍ മണലില്‍ മോഹനന്‍ പുഷ്പാദരവും നിറവ് ബനാന ബാങ്ക് ചെയര്‍മാന്‍ എ പി സത്യനാഥന്‍ വൃക്ഷാദരവും എല്‍സി വര്‍ഗീസ് കാവ്യാദരവും ഉദ്ഘാടനം ചെയ്തു. ദേശീയ കര്‍ഷക പുരസ്‌കാര ജേതാവ് കെ ബി ആര്‍ കണ്ണന്‍ മാജിക് അവതരിപ്പിച്ചു. സരസ്വതി ബിജു കവിത അവതരിപ്പിച്ചു.
ഡിഡിഇ സ്റ്റാഫ് സെക്രട്ടറി നൗഷാദ് അലി, ഫൗണ്ടേഷന്‍ സെക്രട്ടറി സെഡ് എ സല്‍മാന്‍, ഖജാന്‍ജി എം. ഷെഫീഖ്, ഹരിത ഭവനം കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ കോഡിനേറ്റര്‍ എം.എസ്.ജിസ്മ, സുമ പള്ളിപ്രം, ഷജീര്‍ഖാന്‍ വയ്യാനം, കെ.കെ.ബിനീഷ് കുമാര്‍, എ.കെ.ഗ്രിജീഷ്, ഹാഫിസ് പൊന്നേരി, വനമിത്ര പുരസ്‌കാര ജേതാവ് ദേവിക ദീപക് തുടങ്ങിയവര്‍ സംസാരിച്ചു. മനോജ് മണിയൂര്‍ മറുപടി പ്രസംഗം നടത്തി.