തിരുവനന്തപുരം: തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊല. അഞ്ചുപേരെ യുവാവ് വെട്ടിക്കൊന്നു. ആറുപേരെ കൊലപ്പെടുത്തിയെന്നു പറഞ്ഞ് യുവാവ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ കീഴടങ്ങിയ പ്രതി അഫ്‌നാനെ (23) പോലീസ് ചോദ്യം ചെയ്തു വരുകയാണ്.
രണ്ട് മരണം പോലീസ് സ്ഥിരീകരിച്ചു. യുവാവിന്റെ അമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. . വെട്ടിയ ശേഷം പ്രതി വീട്ടിലെ ഗ്യാസ് തുറന്നു വിട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. യുവാവ് പറഞ്ഞ സ്ഥലങ്ങളിലേക്ക് പോലീസ് എത്തിയിട്ടുണ്ട്.
പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവി(88) യുടെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും സുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമി ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. എസ്.എൻ. പുരം ചുള്ളാളത്ത് സുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. മൂന്ന് വീടുകളിലായി ആറ് പേരെയാണ് യുവാവ് വെട്ടിയത്. ഇതിൽ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.