Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം: പെന്‍ഷനേഴ്‌സ് യൂനിയന്‍

February 24, 2025
in പ്രാദേശികം
A A
കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം: പെന്‍ഷനേഴ്‌സ് യൂനിയന്‍
Share on FacebookShare on Twitter

വടകര: പെന്‍ഷന്‍കാര്‍ക്ക് ലഭിക്കേണ്ട കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നു കേരള സ്റ്റേറ്റ്

സര്‍വീസ് പെന്‍ ഷനേഴ്‌സ് യൂണിയന്‍ തോടന്നൂര്‍ ബ്ലോക്ക്, മൂപ്പത്തിമൂന്നാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പന്ത്രണ്ടാം പെന്‍ഷന്‍ പരിഷ്‌കരണ നടപടി ആരംഭിക്കണമെന്നും മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിയി രുന്ന റെയില്‍വേ യാത്രാ നിരക്ക് ഇളവ് പുന:സ്ഥാപിക്കണമെന്നും സമ്മേളനം അഭ്യര്‍ഥിച്ചു.

കീഴല്‍ യുപി സ്‌കൂളിലെ ‘കെ രാജന്‍ മാസ്റ്റര്‍ നഗറി ‘ല്‍ നടന്ന സമ്മേളനം കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ മനോജ് മണിയൂര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസഡന്റ് എന്‍.കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി വി.എന്‍ കൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും പി.എം കുമാരന്‍ ബ്ലോക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ‘കൈത്താങ്ങ്’ വിതരണം സി.പി മുകുന്ദനും മാസിക അവാര്‍ഡ് വിതരണം കെ ബാലക്കുറുപ്പും നിര്‍വ്വഹിച്ചു.

ചിത്ര-കരകൌശല പ്രദര്‍ശനം നടത്തിയ കീഴല്‍ യൂണിറ്റ് അംഗം എന്‍.കെ ജാനകിക്ക് സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സുകുമാരന്‍ ഉപഹാരം നല്കി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.പ്രശാന്ത് കുമാര്‍, സെനിയ, എം ചെക്കായി, എന്‍.കെ ബാലകൃഷ്ണ ന്‍, കെ.എസ് ജയന്തി, ബാബു പൊ ന്നാറത്ത്, കലിക പി.ശങ്കരന്‍, മേല ത്ത് സുധാകരന്‍, വി.പി നാണു, പി.പി കുട്ടികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി എന്‍.കെ രാധാ കൃഷ്ണന്‍ (പ്രസി), കലിക പി.ശങ്കരന്‍, പി.പി.കുട്ടികൃഷ്ണന്‍, കെ. കമലാക്ഷി (വൈ.പ്രസി), പി.എം കുമാരന്‍ (സെക്ര), വല്ലത്ത് ബാലകൃഷ്ണന്‍, ടി.എച്ച് ശ്രീധരന്‍, പൊന്നാറത്ത് ബാബു (ജോ.സെക്ര), ഇ.നാരായണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

RECOMMENDED NEWS

‘വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത് മൂല്യവത്തായ അറിവ്’

‘വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത് മൂല്യവത്തായ അറിവ്’

5 days ago
പി.കെ.ദിവാകരനെ ഒഴിവാക്കിയ വിഷയം: വടകര ഏരിയാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

പി.കെ.ദിവാകരനെ ഒഴിവാക്കിയ വിഷയം: വടകര ഏരിയാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

4 months ago
ലഹരിക്കെതിരെ കോണ്‍ഗ്രസിന്റെ സ്‌നേഹ സംഗമം

ലഹരിക്കെതിരെ കോണ്‍ഗ്രസിന്റെ സ്‌നേഹ സംഗമം

3 months ago
വയോജനങ്ങള്‍ക്ക് പഞ്ചായത്തിന്റെ കൈത്താങ്ങ്; സഹായ ഉപകരണങ്ങള്‍ കൈമാറി

വയോജനങ്ങള്‍ക്ക് പഞ്ചായത്തിന്റെ കൈത്താങ്ങ്; സഹായ ഉപകരണങ്ങള്‍ കൈമാറി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal