വിമാനങ്ങള്‍ക്ക് പകരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഹജ്ജ് സര്‍വീസ് നടത്തും. കഴിഞ്ഞ വര്‍ഷം സൗദി എയര്‍ലൈന്‍സിന്റെ വൈഡ് ബോഡി വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നു. ഇത്തവണ കൊച്ചിയില്‍ നിന്നാണ് സൗദി എയര്‍ലൈന്‍സ് ഹജ്ജ് സര്‍വീസ് നടത്തുക.
മെയ് 15 നായിരിക്കും കണ്ണൂരില്‍ നിന്നുള്ള ഹജ്ജ് സര്‍വീസ് തുടങ്ങുന്നത്.
സര്‍വീസുകളുടെ സമയക്രമം അനുസരിച്ച് തീയതിയില്‍ മാറ്റം വന്നേക്കും. 4105 പേരാണ് ഇത്തവണ കണ്ണൂരില്‍ നിന്ന് ഹജ്ജിന് പോകാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 3218 പേരായിരുന്നു. ഹജ്ജ് ക്യാമ്പ് ഒരുക്കുന്നതിന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സില്‍ തന്നെ ഹജ്ജ് ക്യാമ്പിന് വേണ്ട സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവള പരിസരത്ത് ഹജ്ജ് ഹൗസ് നിര്‍മിക്കാനുള്ള നടപടികളും അതി വേഗത്തില്‍ പുരോഗമിച്ചു വരികയാണ്.