Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബാരിക്കേഡില്‍ തല കുടുങ്ങി: ആറു വയസുകാരിക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്

February 24, 2025
in പ്രാദേശികം
A A
ബാരിക്കേഡില്‍ തല കുടുങ്ങി: ആറു വയസുകാരിക്ക്  രക്ഷകരായി ഫയര്‍ഫോഴ്‌സ്
Share on FacebookShare on Twitter

വടകര: വടകര ജില്ലാ ആശുപത്രിയിലെ ഫാര്‍മസിക്കു മുന്നിലെ ബാരിക്കേഡിനുള്ളില്‍ തല കുടുങ്ങിയ ആറു വയസുകാരിക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി. താഴെ അങ്ങാടിയിലെ ആറു വയസുകാരിയാണ് കളിക്കുന്നതിനിടയില്‍ തല കുടുങ്ങിയത്. ഡോക്ടറെ കാണിക്കുന്നതിന് അമ്മയോടൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. ഇന്ന് ഉച്ചക്ക് അമ്മ മരുന്നു വാങ്ങുന്നതിനിടയിലാണ് സമീപത്തെ ബാരിക്കേഡിനുള്ളില്‍ തല കുടുങ്ങിയത്. വിവരം കിട്ടിയ ഉടന്‍ വടകര സ്റ്റേഷന്‍ ഓഫിസര്‍ പി.ഒ.വര്‍ഗീസിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ & സ്പ്രഡര്‍ എന്നിവ ഉപയോഗിച്ച് ബാരിക്കേഡ് മുറിച്ച് മാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പത്ത് മിനുട്ട് കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി.
അസി.സ്റ്റേഷന്‍ ഓഫിസര്‍ പി വിജിത്ത് കുമാര്‍, സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫിസര്‍ ദീപക് ആര്‍, ഫയര്‍& റെസ്‌ക്യൂ ഓഫിസര്‍( ഡ്രൈവര്‍) സന്തോഷ്, ബിനീഷ് , ഫയര്‍& റെസ്‌ക്യൂ ഓഫീസര്‍ മാരായ മനോജ് കിഴക്കേക്കര, അഖില്‍,ജിബിന്‍,ജയകൃഷ്ണന്‍, അഹമ്മദ് അജ്മല്‍, ഹോം ഗാര്‍ഡ്‌സ് രതീഷ്, സത്യന്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

RECOMMENDED NEWS

ലഹരിയെ തുരത്താന്‍ കൂട്ടയോട്ടവും അനുമോദനവും

ലഹരിയെ തുരത്താന്‍ കൂട്ടയോട്ടവും അനുമോദനവും

2 months ago
ഡി.പ്രജീഷ്  തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

ഡി.പ്രജീഷ് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

4 months ago

കുഞ്ഞിപ്പള്ളി ടൗണില്‍ അടിപ്പാത വേണം: വില്ലേജ് ജനകീയ സമിതി

5 months ago
ചോറോട് ഈസ്റ്റ് കുഞ്ഞിക്കണ്ടിയില്‍ ശാരദ അന്തരിച്ചു

ചോറോട് ഈസ്റ്റ് കുഞ്ഞിക്കണ്ടിയില്‍ ശാരദ അന്തരിച്ചു

2 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal