Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

കോട്ടക്കുളങ്ങര സ്വാമിനാഥ ക്ഷേത്രത്തില്‍ കൊടി ഉയര്‍ന്നു; 28 വരെ ശിവരാത്രി മഹോത്സവം

February 24, 2025
in സാംസ്‌കാരികം
A A
കോട്ടക്കുളങ്ങര സ്വാമിനാഥ ക്ഷേത്രത്തില്‍ കൊടി ഉയര്‍ന്നു; 28 വരെ ശിവരാത്രി മഹോത്സവം
Share on FacebookShare on Twitter

വടകര: പെരുവാട്ടുംതാഴ കോട്ടക്കുളങ്ങര ശ്രീസ്വാമി നാഥ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം കൊടിയേറി. ഞായറാഴ്ച രാത്രി ഭക്തിനിര്‍ഭരമായ ചടങ്ങില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ എളമ്പുലാക്കാട്ട് ആനന്ദ് നമ്പൂതിരി കൊടിയേറ്റം നിര്‍വഹിച്ചു. ചടങ്ങിന് നിരവധി പേര്‍ സാക്ഷികളായി. തുടര്‍ന്ന് കലവറ നിറക്കല്‍ നടന്നു.
ഇന്നു (തിങ്കള്‍) രാവിലെ ലളിത സഹസ്രനാമജപമുണ്ടായി. വിശേഷാല്‍പൂജകള്‍ക്കു പുറമെ രാത്രി 7.30-ന് വടകര സപ്തസ്വരയുടെ ഭക്തിഗാന സുധ അരങ്ങേറും. 25-ന് രാവിലെ ആറിന് കാഴ്ചശീവേലി എഴുന്നള്ളത്ത്, ഏഴിന് വിഷ്ണുസഹസ്രനാമം, വേദസാര ശിവസഹസ്രനാമജപം, രാത്രി 7.30-ന് സുനില്‍ വടകരയുടെ സോപാനസംഗീതം, 8.30-ന് മ്യൂസിക് കേദാര്‍ അവതരിപ്പിക്കുന്ന ഗാനമേള, 26-ന് മഹാശിവരാത്രി നാളില്‍ വൈകീട്ട് അഞ്ചിന് കാഴ്ചശീവേലി, 5.30 മുതല്‍ ഇളനീര്‍ വരവ്, രാത്രി ഏഴിന് സാംസ്‌കാരിക സമ്മേളനം, എട്ടുമണിക്ക് നന്ദനം ഡാന്‍സ് ഗ്രൂപ്പിന്റെ ഡാന്‍സ് നൈറ്റ്, 8.30 മുതല്‍ നിവേദ്യംവരവ്, 11 മണിക്ക് ‘സ്‌നേഹം ഒരു വാക്കല്ല’ സഹൃദയ തിയേറ്റേഴ്‌സിന്റെ നാടകം, 12 മണിക്ക് മഹാശിവരാത്രി പൂജ ആരംഭം, 12.30-ന് പാടാം ആടാം കലാപരിപാടി,
27ന് രാവിലെ പൂജകള്‍, വൈകുന്നേരം 4.30ന് നഗരപ്രദക്ഷിണം. 28-ന് പുലര്‍ച്ചെ 4.30-ന് പള്ളിയുണര്‍ത്തില്‍, എട്ടിന് ആറാട്ടുപൂജ, ആറാട്ടുബലി, മോതിരം വെച്ച് തൊഴല്‍, കൊടിയിറക്കല്‍, ആറാട്ടുസദ്യ.

RECOMMENDED NEWS

പുതിയ ഭക്ഷണരീതിയും ജീവിതശൈലിയും രോഗാതുരമായ ജനതയെ സൃഷ്ടിക്കുന്നു-കൃഷി മന്ത്രി പി പ്രസാദ്

പുതിയ ഭക്ഷണരീതിയും ജീവിതശൈലിയും രോഗാതുരമായ ജനതയെ സൃഷ്ടിക്കുന്നു-കൃഷി മന്ത്രി പി പ്രസാദ്

3 months ago
വയോധികന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

വയോധികന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

2 months ago
അടുക്കളത്തോട്ടത്തിന് മുതല്‍ക്കൂട്ട്; കറിവേപ്പിന്‍ തൈ കൈമാറി

അടുക്കളത്തോട്ടത്തിന് മുതല്‍ക്കൂട്ട്; കറിവേപ്പിന്‍ തൈ കൈമാറി

2 days ago
അനധികൃത മത്സ്യബന്ധനം: 2 ബോട്ടുകള്‍ കസ്റ്റഡിയില്‍

അനധികൃത മത്സ്യബന്ധനം: 2 ബോട്ടുകള്‍ കസ്റ്റഡിയില്‍

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal