ഇരിങ്ങല്‍: സ്വന്തം അവിസ്മരണീയ കഥാപാത്രങ്ങളായി പകര്‍ന്നാടിയും എക്കാലത്തെയും സൂപ്പര്‍ ഡയലോഗുകള്‍ അതേ
ഭാവത്തില്‍ അവതരിപ്പിച്ചും ഊരാളുങ്കല്‍ സൊസൈറ്റിയുടെ തിങ്ങിനിറഞ്ഞ ശതാബ്ദിയാഘോഷസദസ്സിനെ ഇളക്കിമറിച്ച് നടന്‍ ജഗദീഷ്. ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടനും സ്ഥലത്തെ പ്രധാനദിവ്യനിലെ ഗോപാലകൃഷ്ണനും ഒക്കെ വേദിയില്‍ പുനര്‍ജനിച്ചു. ഇരിങ്ങല്‍ സര്‍ഗാലയയില്‍ നടന്ന ഊരാളുങ്കല്‍ കുടുംബസംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനും കലാകായികമത്സരങ്ങളിലെ വിജയികള്‍ക്കു പുരസ്‌കാരങ്ങള്‍ സമ്മാനിക്കാനും വയനാട്ടില്‍ രക്ഷാപ്രവര്‍ത്തകരായ തൊഴിലാളികളെ ആദരിക്കാനും എത്തിയതായിരുന്നു ജനപ്രിയനടന്‍.
സാധാരണകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന തനിക്ക് അധ്വാനത്തിന്റെയും തൊഴിലാളിയുടെയും മഹത്വം നന്നായി അറിയാമെന്നും
താന്‍ തൊഴിലാളിപക്ഷത്തു നില്‍ക്കുന്ന ആളാണെന്നും വ്യക്തമാക്കിക്കൊണ്ടു പ്രസംഗം തുടങ്ങിയ ജഗദീഷ് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഒത്തുകൂടാനും വിനോദിക്കാനും വേദികളൊരുക്കുന്ന ഊരാളുങ്കല്‍ മാതൃകയെ പ്രശംസിച്ചു. ”തൊഴിലാളിയും മുതലാളിയും ഒന്നാകുന്നതാണ് റോഡുകളടക്കം എല്ലാ നിര്‍മാണപ്രവത്തനങ്ങളും മികവുറ്റതാക്കുന്നത്” അദ്ദേഹം പറഞ്ഞു.
ഓരോ കലാകായികമത്സരത്തിലും സമ്മാനം നേടിയ സംഘങ്ങള്‍ക്കൊപ്പം നിന്നു ഫോട്ടോകള്‍ എടുക്കുകയും അവരുടെ ആഹ്ലാദപ്രകടനങ്ങളില്‍ പങ്കുചേരുകയുമൊക്കെ ചെയ്ത് സിനിമയിലെ ഷോമാന്‍ അരങ്ങിലും നിറഞ്ഞാടി. മുണ്ടക്കൈ, ചൂരല്‍മല
ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത 52 പേര്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചശേഷം അവരെ മുഴുവന്‍ വിളിച്ചു നിരത്തിനിര്‍ത്തി അവര്‍ക്കൊപ്പം ഫോട്ടോയും എടുത്തു.
ഒരു പാട്ടുപാടാമെന്നു സ്വയം വാഗ്ദാനം ചെയ്തുകൊണ്ട് സംഭാഷണം തുടര്‍ന്ന ജഗദീഷ് അത് ഈ തൊഴിലാളികുടുംബങ്ങള്‍ക്കുള്ള തന്റെ സമ്മാനമാണെന്നു പ്രഖ്യാപിച്ചത് വലിയ കരഘോഷത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. പ്രസംഗത്തിനൊടുവില്‍ ”ശ്രുതിയില്‍നിന്നുയരും നാദശലഭങ്ങളേ” എന്ന ഗാനം ലയിച്ചു പാടുകയും ചെയ്തു.
സ്വജീവിതത്തെപ്പറ്റി മനസുതുറന്നപ്പോള്‍ ജഗദീഷിലെ അധ്യാപകനും പുറത്തുചാടി. ഇക്കണോമിക്‌സിന്റെ നിര്‍വ്വചനമൊക്കെ
സിനിമാഡയലോഗുപോലെ ചടുലമായി തട്ടിമൂളിച്ച അദ്ദേഹം സിനിമാഭിനയംപോലെ സംതൃപ്തിതരുന്നതാണ് അധ്യാപനവുമെന്നു വ്യക്തമാക്കി.
ന്യൂസ്‌പേപ്പര്‍ ബോയിയില്‍നിന്ന് മുഖ്യമന്ത്രിയായി വളരുന്ന ‘സ്ഥലത്തെ പ്രധാന പയ്യന്‍സി’ലെ ഗോപാലകൃഷ്ണനായി പകര്‍ന്നാടി പഞ്ച് ഡയലോഗ് സിനിമയിലെ അതേ അംഗവിക്ഷേപങ്ങളോടെ അവതരിപ്പിച്ചപ്പോള്‍ സദസ് ഇളകിമറിഞ്ഞു. പിന്നാലേ വന്നു ‘എച്ച്യൂസ് മീ’. ”കാക്ക തൂരീന്നാ തോന്നുന്നേ…” ദശാബ്ദങ്ങള്‍ക്കു മുമ്പത്തെ അതേ ശബ്ദവുമായി സാക്ഷാല്‍ അപ്പുക്കുട്ടന്‍ പുനരവതരിച്ചു.
യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സൊസൈറ്റിയിലെ
തൊഴിലാലികളും കുടുംബാംഗങ്ങളുമായി ആയിരങ്ങള്‍ പങ്കുചേര്‍ന്നു. സൊസൈറ്റിയുടെ ഡയറക്ടര്‍മാരായ പ്രകാശന്‍, പി.കെ.സുരേഷ് ബാബു, മാനേജിങ് ഡയറക്ടര്‍ എസ്. ഷാജു എന്നിവരും സംബന്ധിച്ചു. തുടര്‍ന്ന് അതുല്‍ നെറുകരയും സംഘവും മ്യൂസിക് ബാന്‍ഡ് ‘ദ് ഫോക് ഗ്രാഫെര്‍ ലൈവ്’ ഗാനസന്ധ്യയൊരുക്കി.