ഇരിങ്ങല്‍: ഊരാളുങ്കല്‍ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി നടന്ന കുടുംബസംഗമത്തെ അഭിസംബോധനചെയ്യാന്‍ സംസ്ഥാനത്തെ എല്ലാപ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കള്‍ ഒത്തുകൂടി. നേതാക്കളെല്ലാം
ഊരാളുങ്കല്‍ സൊസൈറ്റിയുടെ വിസ്മയകരമായ വളര്‍ച്ചയുടെയും വിജയകരമായ സഹകരണമാതൃകയുടെയും തൊഴിലാളികള്‍ ഉടമകളാകുന്നതിന്റെയും വിവിധ വശങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രശംസിച്ചു.
എല്ലാ പുതിയ സാങ്കേതികവിദ്യയും പഠിപ്പിക്കുന്ന ഒരു തൊഴില്‍നൈപുണ്യ സര്‍വ്വകലാശാല സഹകരണമേഖലയില്‍ തുടങ്ങാന്‍ ഊരാളുങ്കല്‍ സൊസൈറ്റി തയ്യാറാകണമെന്ന നിര്‍ദ്ദേശമാണ് ആദ്യം സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ മുന്നോട്ടുവച്ചത്. തീവ്രവലതുശക്തികള്‍ക്കു ലോകത്താകെ മുന്‍തൂക്കം വന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് സഹകരണരംഗം ബദലായി വളര്‍ത്തിയെടുക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള പ്രാധാന്യം അദ്ദേഹം
എടുത്തുപറഞ്ഞു.
”മനുഷ്യത്വമുള്ള മൂലധനമാണു സഹകരണമൂലധനം. എഐ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ മൂലധനശക്തികള്‍ കൈകാര്യം ചെയ്യുമ്പോള്‍ സമ്പത്തിന്റെ കേന്ദ്രീകരണവും ദാരിദ്ര്യത്തിന്റെ സാമൂഹികവത്ക്കരണവുമാണ് ഉണ്ടാകുക. എന്നാല്‍, അത്തരം ഉത്പാദനോപാധികള്‍ ഊരാളുങ്കല്‍ പോലുള്ള സഹകരണപ്രസ്ഥാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ തൊഴിലാളിക്കു ഗുണകരമാകും; അധ്വാനഭാരം കുറയും; സാങ്കേതികമികവു കൂടും; തൊഴിലും വരുമാനവും വര്‍ധിക്കും” എം.വി. ഗോവിന്ദന്‍ വിശദീകരിച്ചു.
ലോകം കണ്ട മികച്ച ബുദ്ധിജീവികളിലൊരാള്‍ എന്നാണ് യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരിയെ എം.വി.ഗോവിന്ദന്‍
വിശേഷിപ്പിച്ചത്. ബുദ്ധി വിറ്റ് ഉപജീവനം നടത്തുന്നവരല്ല, സാമൂഹിക ജീവിതവും പരിമിതികളും കൃത്യമായി മനസിലാക്കി, പ്രാദേശികവും ദേശീയവും സാര്‍വ്വദേശീയവുമായ അവബോധം ആധാരമാക്കി, സര്‍വ്വതലസ്പര്‍ശിയായ മാറ്റത്തിലൂടെ സമൂഹത്തെ മുന്നോട്ടു നയിക്കുന്നവരാണു യഥാര്‍ഥ ബുദ്ധിജീവികള്‍ എന്നു വിശദീകരിക്കുകയും ചെയ്തു.
ചെയര്‍മാനും തൊഴിലാളിയും രണ്ടെന്ന അന്തരമില്ലാതെ, സര്‍ വിളിക്കു പകരം രമേശേട്ടാ എന്നുവിളിച്ച് ഏതു തൊഴിലാളിക്കും എന്തും പറയാവുന്ന സഹോദരബന്ധമാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ കരുത്തെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വാഗ്ഭടാനന്ദഗുരുവിന്റെ ദര്‍ശനവും സൊസൈറ്റിയെ വഴിനയിക്കുന്നതും വ്യക്തിപരമായ ലാഭത്തെപ്പറ്റി ചിന്തിക്കാത്ത നിസ്വാര്‍ഥനായ രമേശനെപ്പോലുള്ളവരുടെ നേതൃത്വവുമാണ് ഊരാളുങ്കല്‍ സൊസൈറ്റിയെ ഇത്തരമൊരു
വളര്‍ച്ചയിലേക്കു നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അസൗകര്യത്തെത്തുടര്‍ന്നു പ്രതിനിധിയായി നിയോഗിച്ച കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി. ആര്‍.പ്രഫുല്‍ കൃഷ്ണന്‍ ലോകാത്ഭുതമെന്നാണു സൊസൈറ്റിയെ വിശേഷിപ്പിച്ചത്. ”ആറണ സ്വരൂപിച്ച് തുടങ്ങിയ ഒരു സംഘം ആയിരക്കണക്കിനുകോടി രൂപയുടെ പ്രവൃത്തികള്‍ എടുത്തു നടത്തുന്ന പ്രസ്ഥാനമായി വളര്‍ന്നെങ്കില്‍ അതല്ലേ ലോകാത്ഭുതം?” അദ്ദേഹം ചോദിച്ചു.
മുസ്ലീം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍, ജനതാദള്‍ എസ് നേതാവ് സി.കെ.നാണു, രാഷ്ട്രീയ ജനതാദള്‍ നേതാവ് വി.കുഞ്ഞാലി, എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.എം.സുരേഷ് ബാബു, ഐഎന്‍എല്‍ ജില്ലാസെക്രട്ടറി സി.കെ.കരീം,
ആര്‍എസ്പി കേന്ദ്രകമ്മിറ്റിയംഗം അഡ്വ. പി. ജി. പ്രസന്നകുമാര്‍ എന്നിവരും സംബന്ധിച്ചു. പെട്ടെന്നു തീരുമാനിച്ച തൃശൂര്‍ യാത്രകാരണം കെപിസിസി പ്രസിഡന്റ് കെ. സുധാകരനു മാത്രമാണ് എത്താന്‍ കഴിയാതെപോയത്.
സൊസൈറ്റിക്കു രൂപം നല്കിയ പ്രമോട്ടിങ് കമ്മിറ്റിയംഗങ്ങളുടെ കുടുംബാംഗങ്ങള്‍, മുന്‍ ഭാരവാഹികളും അവരുടെ കുടുംബാംഗങ്ങളും, മുതിര്‍ന്ന തൊഴിലാളികള്‍, മികച്ച അതിഥിത്തൊഴിലാളികള്‍ എന്നിവരെ വേദിയില്‍ ആദരിച്ചു. തുടര്‍ന്ന്, തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും മടിത്തട്ട് വയോജനകേന്ദ്രത്തിലെ മുതിര്‍ന്നവരുടെയും കലാപ്രകടനങ്ങളും നടന്നു.