പയ്യോളി: ‘പാരസ്പര്യത്തിന്റെ മലയാളികം, ചെറുത്ത് നില്പിന്റെ പൂര്‍വികം’ എന്ന പ്രമേയത്തില്‍ എസ്വൈഎസ് ജില്ലയില്‍ നടത്തുന്ന ഹിസ്റ്ററി ക്യാമ്പയിന്റെ സമാപനം 10ന് ഇരിങ്ങല്‍ കോട്ടക്കല്‍ നടക്കും. ഇതിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ഹിദായത്തുസ്സിബിയാന് മദ്രസയില്‍
പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാനും സ്വാഗത സംഘം ചെയര്‍മാനുമായ വികെ അബ്ദുറഹിമാന് നിര്‍വഹിച്ചു. പരിപാടിയുടെ ഫണ്ട് ഉദ്ഘാടനം പ്രമുഖ വ്യവസായി സികെവി യൂസുഫില്‍ നിന്നു ജില്ലാ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഏറ്റുവാങ്ങി,
മുഹമ്മദ് പടിഞ്ഞാറത്തറ, ഡോക്ടര്‍ ലത്തീഫ് നദ്വി, സദക്കത്തുള്ള സിപി, യുടി കരീം, അന്‍സാര്‍ കൊല്ലം, അബ്ദുറഹിമാന് ഹൈതമി, മുഹമ്മദ് അഷ്റഫ് പി, അബ്ദുറസാഖ് പയ്യോളി, മുഹമ്മദ് റിയാസ് പികെ എന്നിവര്‍ സംസാരിച്ചു. ബിഎം ശംസുദ്ധീന്‍, പി കുഞ്ഞാമു, അബ്ദുറഹിമാന് പി പി, എന്നിവര്‍ സംബന്ധിച്ചു