വിധം സംഘടനയ്ക്കും പ്രവര്‍ത്തകര്‍ക്കും കരുത്ത് പകര്‍ന്ന നേതാക്കളാണ് വി.സി.ഹസ്സന് കുട്ടി ഹാജിയും ഏ.കെ.നിസാറുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറിയേറ്റ് മെമ്പര്‍ എം.സി.ഇബ്രാഹീം പറഞ്ഞു. കസ്റ്റംസ് റോഡ് ശാഖാ മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ അത്താണിയും അഭയ കേന്ദ്രവുമായിരുന്നു വി.സി.ഹസ്സന് കുട്ടി ഹാജി. പ്രക്ഷുബ്ധമായ നിരവധി പ്രശ്നങ്ങള്‍ തന്റെ സ്വതസിദ്ധമായ ശൈലീയില്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. രണ്ട് നേതാക്കളുടെയും വിയോഗം വടകരയിലെ മുസ്ലീം ലീഗ് പ്രസ്ഥാനത്തിന് നികത്താനാവാത്ത വിടവായി നില നില്‍ക്കുന്നുവെന്നും എം.സി. കുട്ടിച്ചേര്‍ത്തു.
എം.കെ കാസിം ഹാജി അധ്യക്ഷനായി. മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് നിയോജക മണ്ഡലം എ.പി.മഹ്മൂദ് ഹാജി, വടകര മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് എന്‍.പി.അബുള്ള ഹാജി, ജന: സെക്രട്ടറി എം.പി.അബ്ദുള്‍ കരീം, സെക്രട്ടറി എം.ഫൈസല്‍, വൈസ് പ്രസിഡന്റ് സി.വി.മമ്മു എന്നിവര്‍ പ്രസംഗിച്ചു. പി.വി.നിസാര്‍ സ്വാഗതവും സി.മായന്‍കുട്ടി നന്ദിയും പറഞ്ഞു.