വിലങ്ങാട് : കഴിഞ്ഞ ജൂലായ് 30ന് വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഷാഫി പറമ്പില്‍ എംപി പ്രഖ്യാപിച്ച വീടിന്റെ ആദ്യ തറക്കല്ലിടല്‍ ഈ മാസം 27-ന് ഉച്ചയ്ക്ക് 12.30ന് വിലങ്ങാട് മലയങ്ങാട് റോഡില്‍ നടക്കും. തുടര്‍ന്ന് വിലങ്ങാട് പാരിഷ് ഹാളില്‍ ദുരന്തബാധിതരുടെ കണ്വെന്ഷന് ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും. ഉരുള്‍പൊട്ടലുണ്ടായതിന്റെ അടുത്ത ദിവസം വിലങ്ങാട് എത്തിയ എംപി 20 വീടുകള്‍ പ്രഖ്യാപിച്ചിരുന്നു. അതില്‍ ആദ്യ വീടിന്റെ പ്രവൃത്തിയാണ് തുടങ്ങാന്‍ പോകുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പി.എ ആന്റണി ചെയര്‍മാനും ഷെബി സെബാസ്റ്റ്യന്‍ കണ്‍വീനറുമായി 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ പി.എ ആന്റണി അധ്യക്ഷത വഹിച്ചു. ജോസ് ഇരുപ്പക്കാട്ട്, ഷെബി സെബാസ്റ്റ്യന്‍, പി. ബാലകൃഷ്ണന്, സെല്‍മ രാജു, ശശി പി.എസ്, തോമസ് മാത്യു, സാബു ജോസഫ്, സോജന് പൊന്മല കുന്നേല്‍, ജോണ്സന് ഓലിക്കല്‍, ബോബി എന്നിവര്‍ സംസാരിച്ചു.