Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ രചനക്ക് 50 വയസ്; എം.മുകുന്ദന്‍ സാഹിത്യോത്സവം 25 ന് വടകരയില്‍

February 23, 2025
in സാംസ്‌കാരികം
A A
‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ രചനക്ക് 50 വയസ്; എം.മുകുന്ദന്‍ സാഹിത്യോത്സവം 25 ന് വടകരയില്‍
Share on FacebookShare on Twitter


വടകര: വടകര സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ എം.മുകുന്ദന്‍ സാഹിത്യോത്സവം 25 ന് വടകരയില്‍ നടക്കുമെന്ന് സാഹിത്യവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എന്ന വിഖ്യാത നോവലിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.
മയ്യഴിയുടെ കഥാകാരന്റെ രചനാലോകം ചര്‍ച്ചചെയ്യുന്ന എം.മുകുന്ദന്‍ സാഹിത്യോത്സവത്തിന് ക്രിസ്റ്റല്‍ ഗ്രാന്റ് ഹാളില്‍
ഉച്ചയ്ക്ക് 2 മണിക്ക് തുടക്കമാവും. ‘എം മുകുന്ദന്‍-എഴുത്തും ജീവിതവും’ എന്ന വിഷയത്തില്‍ ഡോ. ഇ.വി.രാമകൃഷ്ണന്‍ എം.മുകുന്ദനുമായി സംവദിക്കും. തയ്യുള്ളതില്‍ രാജന്‍ മോഡറേറ്ററാവും. പുറന്തോടത്ത് ഗംഗാധരന്‍ സ്വാഗതവും വിജയന്‍ മടപ്പള്ളി നന്ദിയും പറയും.
മൂന്നു മണിക്ക് ‘മലയാളനോവല്‍ മുകുന്ദനിലൂടെ സഞ്ചരിച്ച ദൂരങ്ങള്‍’ എന്ന വിഷയത്തില്‍ ഡോ. വി.രാജകൃഷ്ണന്‍ പ്രഭാഷണം നടത്തും. ടി.കെ.വിജയരാഘവന്‍ സ്വാഗതവും ടി.സതീശ് ബാബു നന്ദിയും പറയും.
3.45ന് ‘എം.മുകുന്ദന്റെ കൃതികളില്‍ തെളിയുന്ന ജീവിതദര്‍ശനം’ എന്ന വിഷയം സാറാജോസഫ് അവതരിപ്പിക്കും. ഡോ. ജയശ്രീ വിജയരാഘവന്‍ സ്വാഗതം പറയും. ടി.ജി.മയ്യന്നൂര്‍ നന്ദി രേഖപ്പെടുത്തും.
5 മണിക്ക് ‘എം മുകുന്ദന്‍ സാഹിത്യോത്സവം’ എന്‍.എസ്.മാധവന്‍ ഉദ്ഘാടനം ചെയ്യും. സുഭാഷ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. സാഹിത്യവേദി പ്രസിഡന്റ് വീരാന്‍കുട്ടി അധ്യക്ഷനാകും. എം മുകുന്ദനുള്ള ആദരപത്രം ഡോ. എ.കെ രാജന്‍ സമര്‍പ്പിക്കും. ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ അമരാവതി രാധാകൃഷ്ണന്‍ പൊന്നാടയണിയിക്കും. യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന്‍ ഉപഹാര സമര്‍പ്പണം നടത്തും. ചടങ്ങില്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ പുതിയ പതിപ്പിന്റെ പ്രകാശനം സാറാ ജോസഫ് നിര്‍വ്വഹിക്കും. സുഭാഷ് ചന്ദ്രന്‍ ഏറ്റുവാങ്ങും. നോവലിന്റെ ഇംഗ്ലീഷ് പതിപ്പ് ‘ഓണ്‍ ദ ബാങ്ക് ഓഫ് മയ്യഴി എന്‍.എസ്.മാധവന്‍ പ്രകാശനം ചെയ്യും. ഡോ. ഇ.വി.രാമകൃഷ്ണന്‍ ഏറ്റുവാങ്ങും. എംബസിക്കാലം രണ്ടാം പതിപ്പ് വി.രാജകൃഷ്ണന്‍ പ്രകാശിപ്പിക്കും. ഏറ്റു വാങ്ങുന്നത് ഡോ.കെ.എം ഭരതന്‍.
പി.പി.ദാമോദരന്‍ അതിഥികള്‍ക്ക് ഉപഹാരം സമ്മാനിക്കും. എം.മുകുന്ദന്‍ മറുപടി പ്രസംഗം നിര്‍വ്വഹിക്കും. സാഹിത്യവേദി സെക്രട്ടറി പി.പി.രാജന്‍ സ്വാഗതവും കോ-ഓഡിനേറ്റര്‍ പി.കെ.രാമചന്ദ്രന്‍ നന്ദിയും പറയും. എം.മുകുന്ദന്റെ കൃതികളുടെ പ്രദര്‍ശനവും പുസ്തകമേളയും സഹിത്യോല്‍സവത്തോടൊപ്പം നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ സാഹിത്യവേദി പ്രസിഡന്റ് വീരാന്‍കുട്ടി, വൈസ് പ്രസിഡന്റ് ടി.കെ.വിജയരാഘവന്‍, ജനറല്‍ സെക്രട്ടറി പുറന്തോടത്ത് ഗംഗാധരന്‍, സെക്രട്ടറി പി.പി.രാജന്‍, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ പി.കെ.രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

നാലു വരെ ശക്തമായ മഴക്ക് സാധ്യത

2 months ago
പഞ്ചായത്തിന്റെ കൈത്താങ്ങ്; പട്ടികജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക്

പഞ്ചായത്തിന്റെ കൈത്താങ്ങ്; പട്ടികജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക്

4 weeks ago
കെ.ദാമു മാസ്റ്റര്‍ക്ക് നാടിന്റെ അന്ത്യോപചാരം; വിട പറഞ്ഞത് ഉത്തമനായ സോഷ്യലിസ്റ്റ്

കെ.ദാമു മാസ്റ്റര്‍ക്ക് നാടിന്റെ അന്ത്യോപചാരം; വിട പറഞ്ഞത് ഉത്തമനായ സോഷ്യലിസ്റ്റ്

3 months ago
മുതുവടത്തൂർ വിവിഎൽപി സ്കൂൾ സ്റ്റേജ് ഉദ്ഘാടനവും എൽഎസ്എസ് വിജയികൾക്ക് അനുമോദനവും

മുതുവടത്തൂർ വിവിഎൽപി സ്കൂൾ സ്റ്റേജ് ഉദ്ഘാടനവും എൽഎസ്എസ് വിജയികൾക്ക് അനുമോദനവും

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal