Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

വൈക്കിലശ്ശേരി പരദേവതക്ക് പകിട്ട് ഒരുക്കാന്‍ ചായില്യ കൂട്ടുമായി ചിത്രകാരന്മാര്‍

February 23, 2025
in സാംസ്‌കാരികം
A A
വൈക്കിലശ്ശേരി പരദേവതക്ക് പകിട്ട് ഒരുക്കാന്‍ ചായില്യ കൂട്ടുമായി ചിത്രകാരന്മാര്‍
Share on FacebookShare on Twitter

വടകര: ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരി ശ്രീ പരദേവതക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദാരു വിഗ്രഹത്തിനു പുതുഭംഗിയേകാനുള്ള ദൗത്യം തുടങ്ങി. പ്രകൃതിദത്ത നിറങ്ങള്‍ ചാര്‍ത്തി നവീകരണ പ്രവൃത്തിയിലാണ് ഒരു കൂട്ടം ചിത്രകാരന്മാര്‍.
കിരാതാര്‍ജുനീയകഥയിലെ കിരാതസൂനുവായ വേട്ടയ്‌ക്കൊരുമകനാണ് ഈ ക്ഷേത്രത്തിലെ പ്രധാന സങ്കല്‍പം. കാലപ്പഴക്കം എത്രയുണ്ടെന്നറിയാത്ത ഈ വിഗ്രഹം വിളക്കിന്‍ കരി നിറഞ്ഞു കറുത്ത രൂപത്തിലായിട്ട് കാലമേറെയായി. പാദത്തിന് കേട് സംഭവിക്കുകയും ചെയ്തിരുന്നു. ഇത് ലോഹത്തിലേക്ക് മാറ്റിയെടുക്കാനുള്ള പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്.
മരത്തില്‍ കൊത്തിയെടുത്തിട്ടുള്ള ഈ വിഗ്രഹത്തിന് കേരളത്തിലെ പരമ്പരാഗത ശൈലിയിയിലുള്ള പ്രകൃതി വര്‍ണങ്ങള്‍ ഉപയോഗിച്ചാണ് നിറച്ചാര്‍ത്ത് നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ നവീകരിക്കുന്ന വേളയിലും അതേ സമ്പ്രദായത്തില്‍ തന്നെയാണ് നിറങ്ങള്‍ നല്‍കുന്നത്. പ്രകൃതി വര്‍ണ സമ്പ്രദായം പകരുന്നതില്‍ വിദഗ്ധരായ ജഗദീഷ് പാലയാട്ട്, ബിജോയ് കരേ തയ്യില്‍, ഷിബുരാജ് മലയില്‍ എന്നീ ചിത്രകാരന്മാര്‍ ചേര്‍ന്നാണ് ചാന്താട്ടം നടത്തുന്നത്. പ്രശസ്ത ചിത്രകാരനും ഗവേഷകനുമായ കെ.കെ.മാരാര്‍ ചാന്താട്ട പ്രവൃത്തിക്ക് തുടക്കം കുറിച്ചു.
പ്രകൃതി ജന്യ വസ്തുക്കളായ ചായില്യം, മനയോല, താളകം പൂന്താര നീലീ, എണ്ണക്കരി, വെള്ളമണ്‍ തുടങ്ങിയ വസ്തുക്കള്‍ അരച്ച് സംസ്‌കരിച്ചെടുത്താണ് വര്‍ണങ്ങള്‍ നിര്‍മിക്കുന്നത്. വീരാളി പട്ട് ധരിച്ച് അമ്പും വില്ലും വാളും കൈകളിലേന്തി പച്ച കലര്‍ന്ന നീല ശരീരത്തോടെയുള്ള വിഗ്രഹമാണ് ഈ ക്ഷേത്രത്തിലേത്. ദാരു ശില്‍പങ്ങളില്‍ അതിവിശിഷ്ടമായ ശൈലിയിലുള്ള വിഗ്രഹമാണ് വൈക്കിലശ്ശേരി പരദേവതയുടേതെന്നു കെ.കെ.മാരാര്‍ പറഞ്ഞു. പ്രശസ്ത വിദഗ്ധന്‍ ഗിരീശന്‍ വേഴപറമ്പിന്റെ നേതൃത്വത്തിലാണ് വിഗ്രഹത്തിന്റെ നവീകരണപ്രവൃത്തി നടക്കുന്നത്. മാര്‍ച്ച് അഞ്ചിന് പ്രതിഷ്ഠാ കര്‍മം ആരംഭിക്കും.

RECOMMENDED NEWS

തെരുവുനായ ആക്രമിച്ചത് വീട്ടില്‍ പറഞ്ഞില്ല; പേ വിഷബാധയേറ്റ 11കാരന്‍ മരിച്ചു

തെരുവുനായ ആക്രമിച്ചത് വീട്ടില്‍ പറഞ്ഞില്ല; പേ വിഷബാധയേറ്റ 11കാരന്‍ മരിച്ചു

4 months ago
വിദഗ്ധ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ഇന്ന്

വടകരയിൽ ഇന്ന് വിദഗ്ധ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന

5 months ago
സ്‌കൂള്‍ വാര്‍ഷികാഘോഷം കലാവിരുന്നായി; വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി

സ്‌കൂള്‍ വാര്‍ഷികാഘോഷം കലാവിരുന്നായി; വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി

2 months ago

പുഴ കയ്യേറ്റത്തിനെതിരെ സംരക്ഷണവലയം തീര്‍ത്ത് കെഎസ്‌കെടിയു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal