വടകര: ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റിഹെല്‍ത്ത് സെന്ററിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം തേടി റവല്യൂഷണറി മഹിളാ
ഫെഡറേഷന്‍ സമരത്തിന്. 25-ാം തിയതി ചൊവ്വാഴ്ച കമ്മ്യൂണിറ്റി ഹെല്‍ത്ത്‌സെന്ററിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് റവല്യൂഷണറി മഹിളാ ഫെഡറേഷന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1988ല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയെങ്കിലും ഇക്കാലംവരെ ഇതിനനുസരിച്ച് വേണ്ട ചികിത്സാ സൗകര്യങ്ങള്‍ ഒന്നും ഇവിടെ ഇല്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രൈമറി ഹെല്‍ത്ത് സെന്ററായിരുന്ന ഘട്ടത്തില്‍ ഒപിക്ക് പുറമെ കിടത്തി ചികിത്സയും എക്‌സ്‌റേ, ലാബ് സൗകര്യങ്ങളും പ്രസവം ഉള്‍പ്പെടെയുള്ള ചികിത്സാ സംവിധാനങ്ങളും ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ സൗകര്യങ്ങള്‍ എല്ലാം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. രാവിലെ 10 മണിക്ക് തുറന്ന് വൈകുന്നേരം 5 മണിക്ക് പൂട്ടുന്ന അങ്ങേയറ്റം
ദയനീയ അവസ്ഥയിലാണ് ഈ ഹെല്‍ത്ത് സെന്റര്‍ ഇന്ന്. കുട്ടികളുടെയും സ്ത്രീകളുടെയും ചികിത്സ ഉള്‍പ്പെടെ നിലച്ചിരിക്കുന്നു. ഒരു കാലത്ത് പേപ്പട്ടി വിഷബാധക്കുള്ള വാക്സിനേഷന്‍ അടക്കമുള്ള മരുന്നുകള്‍ ലഭ്യമായിരുന്നെങ്കില്‍ ഇന്ന് ഇവിടെ എത്തുന്ന നൂറുകണക്കിന് രോഗികള്‍ക്ക് അവശ്യ മരുന്നുകള്‍ പോലും കിട്ടാത്ത സ്ഥിതിയാണ്.
സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ അഭാവവും സ്റ്റാഫ് പാറ്റേണ്‍ പൂര്‍ത്തിയാവാത്തത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും ആശുപത്രി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ ബന്ധപ്പെട്ട അധികാരികളും സര്‍ക്കാരും നോക്കുകുത്തികളായി നില്‍ക്കുകയാണ്. വടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് ഈ ആശുപത്രി. ബ്ലോക്കിലെ നാല് പഞ്ചായത്തുകളും എടച്ചേരി പഞ്ചായത്തും ഉള്‍പ്പെടെ
പ്രവര്‍ത്തന പരിധിയിലുള്ള ജനങ്ങളുടെ ആശാകേന്ദ്രമാണ് ഈ ആതുരാലയം. കണ്ണൂര്‍ ജില്ലയിലെ കരിയാട്, കിടഞ്ഞി പ്രദേശങ്ങളിലെയും ആളുകള്‍ ഇവിടെ ചികിത്സക്കെത്തുന്നു.
ആശുപത്രിയുടെ ദയനീയാവസ്ഥ കണക്കിലെടുത്താണ് ശക്തമായ തുടര്‍ പ്രക്ഷോഭത്തിന് റവല്യൂഷണറി മഹിളാ ഫെഡറേഷന്‍ മുന്‍കൈ എടുക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി. ജീവന്‍രക്ഷാമരുന്നുകളുടെ ലഭ്യത, സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ നിയമനം, കിടത്തിചികിത്സാ സൗകര്യം, ആവശ്യമായ ജീവനക്കാരുടെ നിയമനം. ഇസിജി, എക്സ്‌റേ, ആധുനിക ലാബ് തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് ഇവര്‍ പറഞ്ഞു.
പി.പി.വിമല, ഷീജ തട്ടോളി, ഗീതമോഹന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.