കോഴിക്കോട്: പുറക്കാമല സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിലായി ബീച്ച് ഹോസ്പിറ്റലില്‍ കഴിയുന്ന ആര്‍ജെഡി സംസ്ഥാന
സെക്രട്ടറി കെ.ലോഹ്യയെ മഹിളാ ജനതാ സംസ്ഥാന പ്രസിഡന്റ് ഒ.പി ഷീജ, സെക്രട്ടറി സുജ ബാലുശ്ശേരി, ജില്ലാ പ്രസിഡന്റ് പി.സി.നിഷാകുമാരി, എം.പി.അജിത, എച്ച്എംഎസ് നേതാവ് ഷാജി വട്ടോളി, ഷൈമ കോറോത്ത് എന്നിവര്‍ സന്ദശിച്ചു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിലെ പുറക്കാമല എന്ന കുന്ന് ഇടിച്ചു നിരത്തി ഖനനം ആരംഭിക്കാന്‍ സ്വകാര്യ ലോബി ശ്രമിച്ചു വരികയാണ്. ഈ മലതകര്‍ന്നാല്‍ മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് മനുഷ്യരുടെ ആവാസ മേഖലഅപകടത്തിലാകുമെന്ന് പുറക്കാമല സംരഷണസമിതി ചൂണ്ടിക്കാട്ടുന്നു. അതീവ ജൈവസമ്പന്നമായ ഈ കുന്നിന്റെ പാരിസ്ഥിതിക പ്രാധാന്യവും സമിതിഅടിവരയിടുന്നു. ഇത് ചൂണ്ടിക്കാട്ടി ഏറെകാലമായി പുറക്കാമല സംരഷണസമിതി സമരത്തിലാണ്.
