കക്കട്ടില്‍: മലബാറിലെ ചിരപുരാതനവും പ്രസിദ്ധവുമായ വട്ടോളി ശിവ-ഭഗവതി ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങള്‍
ഇന്ന് (ശനി) തുടങ്ങും. വൈകീട്ട് ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിനെ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിക്കും. തൂടര്‍ന്ന് പ്രഭാഷണം, സോപാന സംഗീതം, 23 ന് വൈകീട്ട് സംസ്‌കാരിക സദസ് കെ.പി.കുഞ്ഞന്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. രാത്രി കോഴിക്കോട് രംഗഭാഷയുടെ നാടകം- മിഠായി തെരുവ്, 24 ന് മെഗാതിരുവാതിര, കൈകൊട്ടിക്കളി, പാട്ട് ഫാമിലിയുടെ ഗാനമേള, 25 ന് പുന:പ്രതിഷ്ഠാദിനത്തില്‍ താലപ്പൊലി, 26ന് മഹാശിവരാത്രി ദിനത്തില്‍ സംഗീതാര്‍ച്ചന, ഇളനീര്‍ വരവ്, അഭിഷേകം, തായമ്പക, ശിവരാത്രി
പൂജ, പ്രദേശിക കലാപരിപാടികള്‍, മെഗാ ഷോ എന്നിവ അരങ്ങേറും

