Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന; മണിയൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

February 21, 2025
in പ്രാദേശികം
A A
കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന; മണിയൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Share on FacebookShare on Twitter

വടകര: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മണിയൂരില്‍ യുവാവ് എക്‌സൈസ് പിടിയില്‍. മണിയൂര്‍ ചങ്ങരോത്ത് കടവത്ത് നിവാസില്‍ മുഹമ്മദ് ഷഫാദാണ് (36) പിടിയിലായത്. ഇയാളില്‍ നിന്ന് വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ഹിറോഷും പാര്‍ട്ടിയും ചേര്‍ന്ന് 2.936 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
മ്രണിയൂര്‍ എന്‍ജിനീയറിങ് കോളജ്, എംഎച്ച്ഇഎസ് കോളജ് എന്നിവ കേന്ദ്രീകരിച്ചാണ് ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതെന്ന് എക്‌സൈസ് അറിയിച്ചു. ഇയാളെ കുറിച്ച് വിവരം കിട്ടിയ എക്‌സൈസ് സംഘം  ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അട്ടക്കുണ്ട്-ചെരണ്ടത്തൂര്‍ റോഡില്‍ നിന്നാണ് മുഹമ്മദ് ഷഫാദ് പിടിയിലാവുന്നത്. താമരശേരിയില്‍ നിന്നാണ് എംഡിഎംഎ ലഭിക്കുന്നതെന്ന് ഇയാള്‍ മൊഴി നല്‍കി. നേരത്തെ ഗള്‍ഫിലായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പുളിക്കൂല്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ്മാരായ സുരേഷ് കുമാര്‍ സി.എം, ഷൈജു പി.പി, ഉനൈസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഷിരാജ്. കെ, ജിജു.കെ.എം, മുസ്ബിന്‍. ഇ എം ,തുഷാര. ടി പി,സിഇഒ, ഡ്രൈവര്‍ പ്രജീഷ്. ഇ കെ എന്നിവര്‍ പങ്കെടുത്തു. പ്രതിയെ വടകര മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

RECOMMENDED NEWS

വിലങ്ങാട് തേങ്ങാപ്പുര കത്തിനശിച്ചു; വന്‍ നഷ്ടം

വിലങ്ങാട് തേങ്ങാപ്പുര കത്തിനശിച്ചു; വന്‍ നഷ്ടം

2 months ago
തിറ മഹോത്സവത്തിന് മീത്തലാടത്ത് ഭഗവതി ക്ഷേത്രം ഒരുങ്ങി; നാളെ കൊടിയേറ്റം

തിറ മഹോത്സവത്തിന് മീത്തലാടത്ത് ഭഗവതി ക്ഷേത്രം ഒരുങ്ങി; നാളെ കൊടിയേറ്റം

4 months ago
കെ. സുധാകരന്‍ മുല്ലപ്പള്ളിയെ സന്ദര്‍ശിച്ചു

കെ. സുധാകരന്‍ മുല്ലപ്പള്ളിയെ സന്ദര്‍ശിച്ചു

3 months ago

സിപിഎമ്മിന്റേത് കള്ളപ്രചാരണമെന്ന് കോണ്‍ഗ്രസ്

6 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal