കയറ്റി വെക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങളും ഭൂനികുതി വര്‍ധനവും പിന്‍വലിക്കണമെന്ന് കെപിസിസി മെമ്പര്‍ കെ.ടി. ജയിംസ് പറഞ്ഞു. പാവങ്ങള്‍ക്ക് നികുതി ഭാരം നിരന്തരം ചുമത്തുകയും കെ.വി.തോമസിനും പിഎസ്.സി മെമ്പര്‍മാര്‍ക്കും അമിതമായ പരിഗണന നല്‍കുകയും ചെയ്യുന്നത് ഇടതുപക്ഷമെന്ന് പറയുന്ന സര്‍ക്കാരിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
ജനദ്രോഹ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കും ഭൂനികുതി വര്‍ധനവിനുമെതിരെ വില്ല്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വില്ലേജ് ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്യാപ്പള്ളി മണ്ഡലം പ്രസിഡന്റ് സി.പി.ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു.
പൊന്നാറത്ത് മുരളീധരന്‍, വി.ചന്ദ്രന്‍, എന്‍.ബി.പ്രകാശ് കുമാര്‍, എന്‍.ശങ്കരന്‍ , എം.പി.വിദ്യാധരന്‍, ദിനേശ് ബാബു കൂട്ടങ്ങാരം, സുരേഷ് പടിയുള്ളതില്‍, അജ്മല്‍ മേമുണ്ട, ഷീല പത്മനാഭന്‍, അമീര്‍.കെ.കെ, രജീഷ് പുതുക്കുടി,എം.ടി പ്രശാന്ത്, വി.മുരളീധരന്‍, പി.കെ സരള, കെ. ശോഭന, വി.കെ.ബാലന്‍, ടി.എം.രാധാകൃഷ്ണന്‍, സുധീഷ് പുതുക്കുടി എന്നിവര്‍ പ്രസംഗിച്ചു.