ചാനിയം കടവ്: പുലയര്‍ കണ്ടി തേവര്‍ വെള്ളന്‍ മുത്തപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചാനിയം കടവ്
ഫെസ്റ്റിന്റെ നാലാം ദിവസം നൃത്ത സംഗീത രാവ് അരങ്ങേറി. പ്രാദേശിക കലാകാരന്മാര്‍ അണിനിരന്ന പരിപാടിയില്‍ അംഗന്‍വാടി വിദ്യാര്‍ഥികള്‍ മുതല്‍ 80 കഴിഞ്ഞവര്‍ വരെ പങ്കെടുത്തു. രംഗപൂജ, സിനിമാറ്റിക് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, നാടോടി നൃത്തം, ഒപ്പന, കൈകൊട്ടിക്കളി തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടു. വന്‍ ജനാവലിയാണ് പരിപാടി ആസ്വദിക്കാന്‍ എത്തിയത്.
ഫെസ്റ്റിന്റെ ആറാം ദിവസമായ വ്യാഴാഴ്ച ‘തിരുമുടി ചാര്‍ത്ത് ‘ എന്ന പരിപാടി അരങ്ങേറും. കലാഭവന്‍ മണി ഓടപ്പഴം അവാര്‍ഡ് ജേതാവും അറബുട്ടാളു ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്‍ഡ് ജേതാവുമായ ലിസ്‌ന മണിയൂര്‍ അവതരിപ്പിക്കുന്ന നാടന്‍ പാട്ടിന്റെ ദൃശ്യാവിഷ്‌കാരമാണ് ഇത്.