Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മാലിന്യം തള്ളുന്നത് പതിവായി; ജാഗ്രതാസമിതിയുമായി നാട്ടുകാര്‍ രംഗത്ത്

February 19, 2025
in പ്രാദേശികം
A A
മാലിന്യം തള്ളുന്നത് പതിവായി; ജാഗ്രതാസമിതിയുമായി നാട്ടുകാര്‍ രംഗത്ത്
Share on FacebookShare on Twitter

പുറമേരി: വേറ്റുമ്മല്‍ റോഡില്‍ വെള്ളൂര്‍ കരിങ്കല്‍ പാലത്തിനു സമീപം രാത്രി കാലങ്ങളില്‍

കക്കൂസ് മാലിന്യവും അറവ് മാലിന്യങ്ങളും ഭക്ഷണാവാശിഷ്ടങ്ങളും തള്ളുന്നത് പതിവായതോടെ ജാഗ്രതാ സമിതിയുമായി നാട്ടുകാര്‍ രംഗത്ത്. പുറമേരി, തുണേരി ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സി.എച്ച്.വിജയന്‍ ചെയര്‍മാനും എ.ടി.കെ.ഭാസ്‌കരന്‍ കണ്‍വീനറുമായി 21 അംഗ കമ്മിറ്റിക്ക് രൂപംനല്‍കി.

ദിവസങ്ങള്‍ക്കു മുമ്പ് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന കക്കുസ് മാലിന്യം പുലര്‍ച്ചെ രണ്ട് മണിക്ക് കരിങ്കല്‍ പാലത്തിനു സമീപം തോട്ടില്‍ തള്ളുമ്പോള്‍ നാട്ടുകാരന്റെ ശ്രദ്ധയില്‍ പെട്ടതോടെ ലോറി അമിത വേഗത്തില്‍ വടകര ഭാഗത്തേക്ക് ഓടിച്ചു പോകുകയാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് നാദാപുരം പോലീസ് സ്റ്റേഷനിലും തുണേരി പഞ്ചായത്തിലും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഇത് തുടര്‍കഥയായതിനാല്‍ ഉടനടി സിസിടിവി ക്യാമറകളും തെരുവു വിളക്കും സ്ഥാപിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ അഡ്വ: പി.പി.ലത അധ്യക്ഷത വഹിച്ചു സി.കെ.അരവിന്ദാക്ഷന്‍, കെ.ഹരിദാസന്‍, എന്‍.എം.രജീഷ്, ചങ്ങോളി പവിത്രന്‍, ഇ.ടി.രജിലേഷ്, പറോള്ളത്തില്‍ വിജയന്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു. എം.എം.ബാലന്‍ സ്വാഗതം പറഞ്ഞു.

RECOMMENDED NEWS

ഓപ്പറേഷൻ സിന്ദൂർ; എല്ലാം പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിൽ

ഓപ്പറേഷൻ സിന്ദൂർ; എല്ലാം പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിൽ

1 month ago
കൊടുവള്ളിയില്‍ കല്യാണസംഘത്തിന്റെ ബസിനു നേരെ പന്നിപ്പടക്കമെറിഞ്ഞു; ആട് ഷമീര്‍ കസ്റ്റഡിയില്‍

കൊടുവള്ളിയില്‍ കല്യാണസംഘത്തിന്റെ ബസിനു നേരെ പന്നിപ്പടക്കമെറിഞ്ഞു; ആട് ഷമീര്‍ കസ്റ്റഡിയില്‍

1 month ago
ലഹരിക്കേസ്: ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ അ​റ​സ്റ്റി​ല്‍

ലഹരിക്കേസ്: ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ അ​റ​സ്റ്റി​ല്‍

2 months ago
മടപ്പള്ളിയുടെ ഓര്‍മയില്‍ ഹൃദ്യം ഈ പൂര്‍വ വിദ്യാര്‍ഥി സംഗമം

മടപ്പള്ളിയുടെ ഓര്‍മയില്‍ ഹൃദ്യം ഈ പൂര്‍വ വിദ്യാര്‍ഥി സംഗമം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal