Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം

February 18, 2025
in പ്രാദേശികം
A A
കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ വിരണ്ടു; തിക്കിലും തിരക്കിലുംപെട്ട് മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്ക്
Share on FacebookShare on Twitter

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച വട്ടാങ്കണ്ടി ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം. ലീല ധരിച്ച സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. മൃതദേഹത്തില്‍ നിന്നു കിട്ടിയത് സ്വര്‍ണ വളകള്‍ മാത്രമാണ്. ലീല ധരിച്ച സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ല. നാല് പവനോളം സ്വര്‍ണാഭരണങ്ങള്‍ കാണാതായതായി ലീലയുടെ മക്കളും സഹോദരന്‍ ശിവദാസനും പറഞ്ഞു. കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കുമെന്നു കുടുംബം വ്യക്തമാക്കി.
നാല് വളകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു ലഭിച്ചിട്ടുണ്ട്. ഒരു ഭാഗത്തെ കമ്മല്‍ ആന ചവിട്ടിയതിന്റെ ഭാഗമായി നഷ്ടപ്പെട്ടു. ഇതില്‍ സ്വര്‍ണത്തിന്റെ ചെറിയ ഭാഗം ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. സംഭവം നടന്ന ക്ഷേത്ര പരിസരത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വ്യാഴാഴ്ച ആനയിടഞ്ഞുണ്ടായ അപകടത്തില്‍ ലീല ഉള്‍പ്പടെ മൂന്ന് പേരാണ് മരിച്ചത്. രാജന്‍, അമ്മുക്കുട്ടി എന്നിവരാണ് മരിച്ച് മറ്റ് രണ്ട് പേര്‍. അപകടത്തില്‍ 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

RECOMMENDED NEWS

ജനകീയ ആരോഗ്യ കേന്ദ്രം ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം

ജനകീയ ആരോഗ്യ കേന്ദ്രം ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം

2 months ago
പ്രചരണ ജാഥക്ക് 17ന് വടകരയില്‍ സ്വീകരണം

പ്രചരണ ജാഥക്ക് 17ന് വടകരയില്‍ സ്വീകരണം

5 months ago
സ്‌കൂട്ടറില്‍ എംഡിഎംഎ; യുവാവ് പിടിയില്‍

സ്‌കൂട്ടറില്‍ എംഡിഎംഎ; യുവാവ് പിടിയില്‍

3 weeks ago
അറബിക്കടലില്‍ അപകടത്തില്‍പെട്ടത് ലൈബീരിയന്‍ കപ്പല്‍

കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal