വടകര : നാട്ടിന്‍പുറങ്ങളില്‍ പന്നിശല്യം രൂക്ഷമായി. പൊതുനിരത്തില്‍ പട്ടാപ്പകല്‍ പോലും കാട്ടുപന്നികള്‍ വിഹരിക്കുകയാണ്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഭയപ്പാടോടെയാണ് യാത്ര ചെയ്യുന്നത്. പ്രഭാത സഞ്ചാരികള്‍ നടത്തം നിര്‍ത്തി. കൂട്ടമായെത്തുന്ന പന്നികള്‍ കൃഷി വ്യാപകമായി നശിപ്പിക്കുകയാണ്.
അരൂരില്‍ ഒരു കര്‍ഷകന്‍ അത്ഭുതകരമായാണ് പന്നിയുടെ ആക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കൃഷിയിടം സന്ദര്‍ശിക്കാന്‍ പോയ കര്‍ഷകന്‍ കാണുന്നത് പന്നി വാഴകള്‍ നശിപ്പിക്കുന്നതാണ്. ബഹളം വെച്ച് പന്നിയെ ഓടിക്കാന്‍ ശ്രമിച്ചതിനിടയില്‍ പന്നി കര്‍ഷകന് നേരെ പാഞ്ഞടുത്തപ്പോള്‍ തിരിഞ്ഞോടി രക്ഷപ്പെടുകയായിരുന്നു. അരൂരില്‍ നിരവധി പേരെ നേരത്തെ പന്നികള്‍ ആക്രമിച്ച് സാരമായി പരിക്കേല്‍പ്പിച്ചിരുന്നു.
കൃഷി നശീകരണം തുടങ്ങിയതോടെ പച്ചക്കറി കൃഷി അരൂരില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ ജൈവ പച്ചക്കറി കൃഷി
നാമമാത്രമായി.