അടൂർ: പുലർച്ചെ മുതൽ കോഴി കൂവുന്നതുമൂലം ഉറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയിൽ നടപടിയുമായി ആർഡിഒ. അടൂർ ആ
ലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പിന്റെ പരാതിയെ തുടർന്ന് കോഴിക്കൂട് മാറ്റി സ്ഥാപിക്കാൻ ആർഡിഒ ഉത്തരവിട്ടു.
രാധാകൃഷ്ണക്കുറുപ്പിന്റെ അയൽവാസിയായ അനിൽ കുമാർ വീടിന് മുകളിലാണ് കോഴിക്കൂട് സ്ഥാപിച്ചിരിക്കുന്നത്. പുലർച്ചെ മൂന്നു മുതൽ കോഴി കൂവുന്നത് കാരണം സ്വൈര്യ ജീവിതത്തിന് തടസമുണ്ടാക്കുന്നതായി കാണിച്ച് രാധാകൃഷ്ണക്കുറുപ്പ് അടൂർ ആർഡിഒയ്ക്ക് പരാതി നൽകുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആർഡിഒ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തുടർന്നാണ് കോഴിക്കൂട് മാറ്റി സ്ഥാപിക്കാൻ ഉത്തരവ് ഇറക്കിയത്. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനുള്ളിൽ നിർദേശം പാലിക്കണമെന്നാണ് നിർദേശം.