
വസ്ത്രം മാറിയും വാഹനത്തിന് ചെറിയ രൂപമാറ്റം വരുത്തിയും റിജോ മോഷണശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. കവര്‍ച്ചയ്ക്ക് തൊട്ടുമുന്‍പോ ശേഷമോ ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല. പക്ഷെ പ്രതി ധരിച്ച ഷൂസ് മാറ്റിയിരുന്നില്ല. ഈ സൂചന വഴിയാണ് പോലീസ് ഇയാളിലേക്ക് എത്തിയത്.
മോഷണത്തിന് ശേഷം ബാങ്കിന് അടുത്തുള്ള വീട്ടിലാണ് പ്രതി പണവുമായി കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ


ബാങ്ക് മാനേജര്‍ പേടിത്തൊണ്ടനെന്ന് പ്രതി
ബാങ്ക് മാനേജര്‍ പേടിത്തൊണ്ടനാണെന്നും കത്തി കാട്ടിയ ഉടന്‍ മാനേജര്‍ മാറിത്തന്നെന്നും റിജോ മൊഴി നല്‍കി. ജീവനക്കാര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ മോഷണത്തില്‍ നിന്ന് പിന്മാറിയേനെ എന്നും ഇയാള്‍ പറഞ്ഞു. അതേസമയം, പ്രതിയെ പിടിച്ചതില്‍ സന്തോഷമുണ്ടെന്നാണ് പോട്ട ഫെഡറല്‍ ബാങ്ക് മാനേജര്‍ പിജി ബാബു ഒരു മാധ്യമത്തോട് പറഞ്ഞത്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. പിടിയിലായ റിജോയുടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ പോലീസ് നടത്തിയ തെളിവെടുപ്പില്‍ ബാങ്കില്‍ നിന്ന് മോഷ്ടിച്ച 15 ലക്ഷം രൂപയില്‍ 12 ലക്ഷവും കണ്ടെടുത്തു. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാന്‍ ഉപയോഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. റിജോയെ സംഭവം നടന്ന ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.