തൃശൂർ : ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അഷ്ടമിച്ചിറ സ്വദേശിനി ഗ്രീഷ്മ
(35) യാണ് മരിച്ചത്. ജനുവരി 29ന് രാത്രിയായിരുന്നു സംഭവം. ഭർത്താവ് വാസൻ (49) ആണ് ഗ്രീഷ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
കുടുംബവഴക്കിനെത്തുടർന്ന് വാക്കത്തി കൊണ്ട് ഗ്രീഷ്മയെ വെട്ടുകയായിരുന്നു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഗ്രീഷ്മ എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാസനെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.