Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ചാലക്കുടി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; മോഷ്ടാവ് പിടിയില്‍, പ്രതി മലയാളി

February 16, 2025
in കേരളം
A A
ചാലക്കുടി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; മോഷ്ടാവ് പിടിയില്‍, പ്രതി മലയാളി
Share on FacebookShare on Twitter

തൃശൂര്‍: ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍.

ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. പ്രതിയുടെ ആഡംബര ജീവിതം കാരണമാണ് കടബാധ്യത വന്നത്. വിദേശത്തുനിന്ന് ഭാര്യ അയച്ച പണം ഇയാള്‍ ധൂര്‍ത്തടിച്ച് കളഞ്ഞു. തുടര്‍ന്ന് ഭാര്യ നാട്ടിലെത്താന്‍ സമയമായപ്പോള്‍ കൊള്ള നടത്തി കടം വീട്ടാനായിരുന്നു ശ്രമം.
സ്വന്തം വാഹനത്തില്‍ വ്യാജ നമ്പര്‍ വെച്ചാണ് ഇയാള്‍ മോഷണത്തിന് എത്തിയത്. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായെന്ന് പോലീസ് പറഞ്ഞു.  കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറല്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. 15ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതിയെയാണ് പിടികൂടിയത്. ഒറ്റയ്ക്കു സ്‌കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയില്‍ ബന്ദിയാക്കി നിര്‍ത്തിയാണ് പ്രതി കവര്‍ച്ച നടത്തിയത്.

4 സംഘമായി തിരിഞ്ഞു പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഹെല്‍മറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി കാഷ് കൗണ്ടര്‍ തകര്‍ത്താണ് പ്രതി 15 ലക്ഷം രൂപ തട്ടിയെടുത്തത്. 3 മിനിറ്റില്‍ കവര്‍ച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

RECOMMENDED NEWS

പുകയില വിരുദ്ധ ദിനത്തില്‍ എക്‌സൈസ് നേതൃത്വത്തില്‍ കൂട്ടയോട്ടം

പുകയില വിരുദ്ധ ദിനത്തില്‍ എക്‌സൈസ് നേതൃത്വത്തില്‍ കൂട്ടയോട്ടം

1 week ago
അരൂര്‍ പറമ്പത്ത് മീത്തല്‍ കല്യാണി അമ്മ അന്തരിച്ചു

അരൂര്‍ പറമ്പത്ത് മീത്തല്‍ കല്യാണി അമ്മ അന്തരിച്ചു

3 months ago
നാളെ രാവിലെ 9.30ന് വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കും: പി വി അൻവർ

നാളെ രാവിലെ 9.30ന് വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കും: പി വി അൻവർ

5 months ago
പി.ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച; നാളെ തൃശൂരില്‍ പൊതുദര്‍ശനം

പി.ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച; നാളെ തൃശൂരില്‍ പൊതുദര്‍ശനം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal